ലതികാ സുഭാഷ് എന്‍സിപിയിലേക്ക്… ഔദ്യോഗിക പ്രഖ്യാപനം ഉച്ചയ്ക്ക് മുന്‍പ്

User
0 0
Read Time:1 Minute, 42 Second

തിരുവനന്തപുരം: ലതിക സുഭാഷ്
എന്‍സിപിയില്‍ ചേരുമെന്നതില്‍
ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. രാവിലെ പതിനൊന്നരയ്ക്ക് വിളിച്ച വാര്‍ത്ത സമ്മേളനത്തിലൂടെയാകും തീരുമാനം അറിയിക്കുക.

എന്‍സിപിയില്‍ ലതിക സുഭാഷിന് മികച്ച സ്ഥാനം ലഭിക്കുമെന്നാണ് സൂചന. എന്‍സിപിയിലെ മികച്ച സ്ഥാനത്തേക്ക് ലതികാ സുഭാഷിനെ പരിഗണിക്കുമെന്നാണ് സൂചന.

കോണ്‍ഗ്രസില്‍ അതൃപ്തരായ പരമാവധി നേതാക്കളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനുളള എന്‍സിപിയുടെ ശ്രമത്തിന്‍റെ തുടക്കമായാണ് ലതികാ സുഭാഷിന്‍റെ പ്രവേശം രാഷ്ടീയ കേരളം കാണുന്നത്.

കോട്ടയം ജില്ലയിലെ പാര്‍ട്ടിയുടെ പ്രധാന ചുമതല ലഭിച്ചേക്കും. എന്‍സിപിയ്ക്ക് ഇടത് മുന്നണിയില്‍ ലഭിക്കുന്ന ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങളിലേക്കും ലതികാ സുഭാഷിനെ പരിഗണിച്ചേക്കും. എന്നാല്‍ ഇതിനോട് ലതികാ സുഭാഷ് പ്രതികരിച്ചിട്ടില്ല.

സീറ്റ് നിഷേദിച്ചതിനെ തുടര്‍ന്നാണ് തലമുണ്ഡനം ചെയ്തുളള അസാധാരണ പ്രതിഷേധത്തിലൂടെ കോണ്‍ഗ്രസ് വിട്ട ലതികാ സുഭാഷ് ഏറ്റുമാനൂരില്‍ സ്വാതന്ത്രയായി മത്സരിച്ചിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലക്ഷദ്വീപ്: അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ രാഷ്ട്രപ്രതിക്കും പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തയച്ച്‌ ഹൈബി ഈഡന്‍ എംപി

കൊച്ചി: ലക്ഷദ്വീപില്‍ പുതിയതായി നിയമിതനായ അഡ്മിനിസ്‌ട്രേറ്റര്‍ സ്വീകരിച്ചിരിക്കുന്ന നിലപാടിനെതിരെ നടപടിയാവശ്യപ്പെട്ട് രാഷ്ട്രപത്രി,പ്രധാനമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രി എന്നിവര്‍ക്ക് കത്തയച്ച്‌ ഹൈബി ഈഡന്‍ എംപി.സാംസ്‌കാരികമായും, ഭാഷാപരമായും കേരളീയരോട് സാമ്യമുള്ള ലക്ഷദ്വീപ് നിവാസികളായ അനവധി വിദ്യാര്‍ഥികള്‍ കേരളത്തില്‍ ഉന്നത വിദ്യാഭ്യാസത്തിന് കേരളത്തെ ആശ്രയിക്കുന്നു. 2020 ഡിസംബറില്‍ നിയമിതനായ പുതിയ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ജനഹിതത്തിനെതിരായ ഒട്ടനവധി പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കികൊണ്ടിരിക്കുകയാണെന്നും ഇതെല്ലാം ദ്വീപിലെ ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ പ്രധിഷേധങ്ങള്‍ക്കിടയാക്കുകയാണെന്നും ഹൈബി ഈഡന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുക്കപ്പെട്ട ജില്ലാ […]

You May Like

Subscribe US Now