ലതിക സുഭാഷിനെ കോണ്‍ഗ്രസ്​ പുറത്താക്കി

User
0 0
Read Time:2 Minute, 6 Second

തിരുവനന്തപുരം: സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന്​ പിന്നാലെ പരസ്യ പ്രതിഷേധം നടത്തിയ ലതിക സുഭാഷിനെ കോണ്‍ഗ്രസ്​ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ്​ ലതികയെ പുറത്താക്കിയ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്​.

സ്​ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിക്കാത്തതിന്​ പിന്നാലെ മഹിളാ കോണ്‍ഗ്രസ്​ അധ്യക്ഷ കൂടിയായിരുന്ന ലതികാ സുഭാഷ്​ തല മുണ്ഡനംചെയ്​ത്​ പ്രതിഷേധിക്കുകയും ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ചെയ്​തിരുന്നു. മഹിളാകോണ്‍ഗ്രസ്​ അധ്യക്ഷ സ്ഥാനം രാജിവെച്ചതിന്​ പിന്നാലെ ലതിക സുഭാഷിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്​ ശ്രമിച്ചെങ്കിലും വഴങ്ങിയിരുന്നില്ല.

തിരുവനന്തപുരത്തെ കെ.പി.സി.സി ആസ്​ഥാനത്ത് സ്ഥാനാര്‍ഥികളെ​ പ്രഖ്യാപിച്ചു കഴിഞ്ഞുള്ള​ വാര്‍ത്ത സമ്മേളനത്തിനുശേഷമായിരുന്നു ലതികയുടെ പരസ്യപ്രതിഷേധം.​. സ്​ഥാനാര്‍ഥി പട്ടികയില്‍ സ്​ത്രീകള്‍ തഴയപ്പെ​ട്ടെന്ന്​ വാര്‍ത്താ സമ്മേളനത്തില്‍ ലതിക പറഞ്ഞിരുന്നു. വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്ബര്യമുള്ള സ്​ത്രീകളാണ്​ കടുത്ത അവഗണന അനുഭവിക്കുന്നത്​. 14 ജില്ലകളില്‍ 14 വനിത സ്​ഥാനാര്‍ഥികളെങ്കിലും ഉണ്ടാകുമെന്ന്​ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതും ഉണ്ടായില്ല. തനിക്ക്​ സീറ്റ്​ നിഷേധിച്ചത്​ കടുത്ത അനീതിയാണെന്നും ലതിക പറഞ്ഞിരുന്നു​.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലീഗിന് മുന്നില്‍ ഇടത്- വലത് മുന്നണികള്‍ കീഴ്‌പ്പെട്ടു: വി മുരളീധരന്‍

കൊച്ചി | കേരളത്തില്‍ മുസ്ലീം ലീഗിന്റെ അപ്രമാദിത്വത്തിന് ഇടത്-വലത് മുന്നണികള്‍ കീഴ്‌പെട്ടു കഴിഞ്ഞുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ക്രൈസ്ത സമുദായത്തിന്റെ ആശങ്കയാണ് കഴിഞ്ഞ ദിവസം ജോസ് കെ മാണിയിലൂടെ പുറത്തുവന്നത്. കേരളത്തില്‍ മുസ്ലീം ലീഗിന്റെ രാഷ്ട്രീയ അപ്രമാദിത്വമാണ്. ആ രാഷ്ട്രീയ അപ്രമാദിത്വത്തിന് മുന്നില്‍ ഈ രണ്ട് മുന്നണികളും കീഴടങ്ങുകയാണ് എന്ന വസ്തുത കേരളത്തിലെ ക്രൈസ്തവരെ ആശങ്കപ്പെടുത്തുകയാണ്. മുസ്ലീം ലീഗിന്റെ ഭാകരവാദികളെ പിന്തുണക്കുന്ന നിലപാടുകള്‍ക്കെതിരെ ക്രൈസ്തവവര്‍ ശക്തമായ നിലപാട് എടുക്കണം. […]

You May Like

Subscribe US Now