ലിഫ്റ്റ് തകര്‍ന്ന് യുവതി മരിച്ച സംഭവം; കുടുംബത്തിന് നഷ്ടപരിഹാരം നല്‍കും; ആരോഗ്യ മന്ത്രി

User
0 0
Read Time:1 Minute, 29 Second

തിരുവനന്തപുരം: റീജണല്‍ ക്യാന്‍സര്‍ സെന്ററിലെ (ആര്‍സിസി) ലിഫ്റ്റ് തകര്‍ന്ന് പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച നദീറയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സംഭവത്തില്‍ അഞ്ചു പേര്‍ക്കെതിരെ നടപടിയെടുത്തെന്നും മന്ത്രി അറിയിച്ചു. നദീറ നിര്‍ധന കുടുംബത്തിലെ അംഗമായിരുന്നുവെന്നും ആര്‍സിസി ആ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും കമ്മീഷന്‍ അംഗമായ ഷാഹിദ കമാല്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം ആശുപത്രി അധികൃതര്‍ അനാസ്ഥ കാട്ടിയെന്ന് ചൂണ്ടിക്കാട്ടി നദീറയുടെ കുടുബം മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കൊല്ലം പത്താനാപുരം സ്വദേശിയായ നദീറ (22) ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. അപായ സൂചന അറിയിപ്പ് നല്‍കാതെ തിരുവനന്തപുരം ആര്‍സിസിയില്‍ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റ് തകര്‍ന്നാണ് യുവതിയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. മെയ് മാസം 15 നായിരുന്നു അപകടം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്പുട്‌നിക് വാക്‌സിന്‍ ഇന്ത്യയിലെ 9 നഗരങ്ങളില്‍ക്കൂടി ലഭ്യമാകും

ന്യൂഡല്‍ഹി: റഷ്യയുടെ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്പുട്‌നിക് വി ഇന്ത്യയിലെ ഒന്‍പതു നഗരങ്ങളില്‍ക്കൂടി ലഭ്യമാക്കുമെന്ന് റിപ്പോര്‍ട്ട് . നിലവില്‍ ഹൈദരാബാദില്‍ മാത്രമാണ് സ്പുട്‌നിക് വി ലഭ്യമായിരുന്നത്. ബെംഗളൂരു, , ചെന്നൈ, വിശാഖപട്ടണം, മുംബൈ, ബദ്ദി(ഹിമാചല്‍ പ്രദേശ്), കോലാപുര്‍(മഹാരാഷ്ട്ര), മിരിയാല്‍ഗുഡ(തെലങ്കാന),കൊല്‍ക്കത്ത, ഡല്‍ഹി എന്നിവ ഉള്‍പ്പെടെ ഒന്‍പതിടങ്ങളില്‍ കൂടി വാക്‌സിന്‍ ലഭ്യമാക്കുമെന്നാണ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ സ്പുട്‌നിക് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

You May Like

Subscribe US Now