ലീഗ് രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയ കക്ഷിയെന്ന് കെ സുരേന്ദ്രന്‍; ശോഭ മുസ്ലീം ലീഗിനെ സ്വാഗതം ചെയ്തതിന് ബി ജെ പിയില്‍ തമ്മിലടി

User
0 0
Read Time:3 Minute, 7 Second

തൃശൂര്‍: മുസ്ലിം ലീഗ് രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയ കക്ഷിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബി ജെ പി നയിക്കുന്ന വിജയയാത്രയുടെ ഭാഗമായി തൃശൂരില്‍ എത്തിയതായിരുന്നു അദ്ദേഹം. മുസ്ലിം ലീഗിലുള്ളവര്‍ക്ക് പാര്‍ടി വിട്ട് ബിജെപിയിലേക്കു വരാം. മുസ്ലിം ലീഗ് അവരുടെ നയം പൂര്‍ണമായി ഉപേക്ഷിച്ച്‌ വരുന്നുവെങ്കില്‍ സ്വാഗതം. മുസ്ലീങ്ങള്‍ അല്ലാത്തവര്‍ക്ക് അംഗത്വം കൊടുക്കുക പോലും ചെയ്യാത്ത പാര്‍ടി ഒരു മതേതര പാര്‍ടി ആകുന്നതെങ്ങനെ എന്നും സുരേന്ദ്രന്‍ ചോദിച്ചു. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഘട്ടത്തില്‍ മുസ്ലിം ലീഗിനെ ചൊല്ലിയാണു ബിജെപിയില്‍ ഇപ്പോള്‍ തമ്മിലടി തുടരുന്നത്. ലീഗിനെ എന്‍ഡിഎയിലേക്കു സ്വാഗതം ചെയ്യുന്നുവെന്ന് പാര്‍ടി നേതാവ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞതാണു വിവാദങ്ങള്‍ക്കു തുടക്കമിട്ടത്. ശോഭയും സംസ്ഥാന നേതൃത്വവും തമ്മില്‍ നിലനിന്നിരുന്ന പോര് ഇതോടെ കൂടുതല്‍ വഷളായി. ശോഭയുടെ നിലപാടിനെ തള്ളിപ്പറഞ്ഞ് സുരേന്ദ്രന്‍ രംഗത്തെത്തുകയും ചെയ്തു.

എന്നാല്‍ താന്‍ പറഞ്ഞത് ബിജെപിയുടെ നിലപാടാണെന്ന് സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ വേദിയില്‍ ശോഭ ആവര്‍ത്തിക്കുകയായിരുന്നു. വര്‍ഗീയ നിലപാട് തിരുത്തിക്കൊണ്ട് നരേന്ദ്ര മോദിയുടെ നയങ്ങള്‍ സ്വീകാര്യമെന്ന് പറഞ്ഞാല്‍ മുസ്ലിം ലീഗിനെയും ഉള്‍കൊള്ളാനുള്ള ദര്‍ശനമാണ് ബിജെപിയുടെ മുഖമുദ്രയെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

സുരേന്ദ്രന്‍ ശോഭയുടെ നിലപാടിനെ തള്ളിയെങ്കിലും കുമ്മനം രാജശേഖരന്‍ പിന്തുണച്ചു. ലീഗിനു മുന്നില്‍ ബിജെപി വാതില്‍ കൊട്ടിയടച്ചിട്ടില്ലെന്നും കൂടുതല്‍ ഘടകകക്ഷികള്‍ ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും കുമ്മനം വ്യക്തമാക്കി. ഇതിനു പിന്നാലെയാണു ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി സുരേന്ദ്രന്‍ വീണ്ടും രംഗത്തുവന്നത്.

അതേസമയം, ബിജെപിയിലേക്കു ശോഭ സുരേന്ദ്രന്‍ ക്ഷണിച്ചതിനെ പുച്ഛിച്ചു തള്ളുന്നുവെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദിന്റെ പ്രതികരണം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിന്‍ സ്വീകരിച്ചു; എല്ലാ പൗരന്മാരും വാക്സിന്‍ എടുക്കണമെന്ന് മോദി

ന്യൂഡെല്‍ഹി: ( 01.03.2021) തിങ്കളാഴ്ച രാവിലെ ഡെല്‍ഹി എയിംസില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിന്‍ സ്വീകരിച്ചു. പുതുച്ചേരി സ്വദേശി പി നിവേദയാണ് കൊവാക്‌സിന്റെ ആദ്യ ഡോസ് മോദിക്ക് വാക്സിന്‍ നല്‍കിയത്. എല്ലാ പൗരന്മാരും വാക്സിന്‍ എടുക്കണമെന്ന് കോവിഡ് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വാക്സിന്‍ കുത്തിവെയ്പ്പ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് മോദി വാക്സിന്‍ സ്വീകരിച്ചത്. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള രോഗബാധിതര്‍ക്കുമാണ് തിങ്കളാഴ്ച മുതല്‍ […]

You May Like

Subscribe US Now