ലോകത്ത് ആദ്യം: മനുഷ്യനില്‍ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചു

User
0 0
Read Time:1 Minute, 26 Second

ബെയ്ജിംഗ് : ലോകത്ത് ആദ്യമായി മനുഷ്യനില്‍ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചു. ഷെന്‍ജിയാംഗ് സ്വദേശിയായ 41 കാരനിലാണ് എച്ച്‌10എന്‍3 വൈറസ് ബാധ സ്ഥിരീകരിച്ചത്. ചൈനയിലെ ദേശീയ ആരോഗ്യ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. ആശുപത്രിയില്‍ ചികിത്സയിലുള്ള ഇയാളുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. ഉടന്‍ തന്നെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആരോഗ്യ സമിതി പറഞ്ഞു.

തീവ്രതയും വ്യാപന ശേഷിയും കുറഞ്ഞ വൈറസാണ് എച്ച്‌10എന്‍3. അതുകൊണ്ട് തന്നെ ഇത് കൂടുതല്‍ പേരിലേക്ക് പടരാനുള്ള സാധ്യതയും കുറവാണ്. വൈറസ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പടരുമെന്ന് കണ്ടെത്താല്‍ കഴിഞ്ഞിട്ടില്ലെന്നും സമിതി വ്യക്തമാക്കി.

ഏപ്രില്‍ 28 മുതലാണ് ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായത്. കടുത്ത പനിയും വിറയലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഒരു മാസക്കാലത്തെ നിരീക്ഷണത്തിന് ശേഷമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്വര്‍ണം,ഡോളര്‍ കടത്ത് കേസ്: മുന്‍ കോണ്‍സല്‍ ജനറലിനെയും അറ്റാഷെയെയും പ്രതികളാക്കും

സ്വര്‍ണം, ഡോളര്‍ കടത്ത് കേസുകളില്‍ ഗള്‍ഫിലേക്ക് കടന്ന യുഎഇ മുന്‍ കോണ്‍സുലേറ്റ് ജനറലിനെയും അറ്റാഷയെയും കേസില്‍ പ്രതികളാക്കാന്‍ കസ്റ്റംസ് തീരുമാനിച്ചു. കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍സാബിയും അറ്റാഷെ റാഷിദ് ഖമീസ് അലിയെയും പ്രതികളാക്കാനാണ് വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയത്. യുഎഇ കോണ്‍സല്‍ ജനറലിന് കസ്റ്റംസ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. നോട്ടീസിന് മറുപടി ലഭിച്ചാലും ഇല്ലെങ്കിലും ഇരുവരും പ്രതികളാകും. ആറുമാസം മുമ്ബാണ് ഇരുവരെയും പ്രതികളാക്കാനുള്ള അപേക്ഷ സമര്‍പ്പിച്ചത്. ഇതുമായി ബന്ധപ്പെട്ടുള്ള […]

You May Like

Subscribe US Now