ലോക്ക്ഡൗണ്‍ ലംഘിച്ച്‌ ആദ്യകുര്‍ബാന നടത്തിയ ഇടവക വികാരി അങ്കമാലിയില്‍ അറസ്റ്റില്‍

User
0 0
Read Time:1 Minute, 24 Second

കൊച്ചി: ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ ആദ്യകുര്‍ബാന നടത്തിയ ഇടവക വികാരി അറസ്റ്റില്‍. അങ്കമാലി പൂവ്വത്തുശ്ശേരി സെന്റ് ജോസഫ് പള്ളി വികാരി ഫാദര്‍ ജോര്‍ജ് പാലാമറ്റം ആണ് അറസ്റ്റിലായത്.

ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ദേവാലയങ്ങളില്‍ മരണാനന്തര ചടങ്ങുകള്‍ക്കും വിവാഹത്തിനും മാത്രമാണ് അനുമതി. ഇതു ലംഘിച്ചാണ് 25 പേരെ പങ്കെടുപ്പിച്ച്‌ ആദ്യ കുര്‍ബാന നടത്തിയത്. രാവിലെ ഏഴു മണിക്ക് ചടങ്ങ് ആരംഭിച്ചു. വലിയ ജനക്കൂട്ടം കണ്ട നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് ഏഴരയോടെ ചെങ്ങമനാട് പോലീസ് സ്ഥലത്തെത്തി. ചടങ്ങ് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. ലോക്ക്ഡൗണ്‍ മാനദണ്ഡം ലംഘിച്ചതിന് വൈദികനെയും ചടങ്ങില്‍ പങ്കെടുത്തവരെയും കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് പോലീസ് സ്റ്റേഷനിലെത്തിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വോട്ടെടുപ്പിന് ശേഷമുള്ള അക്രമപരമ്ബര: പലായനം ചെയ്തവരെ തിരികെ കൊണ്ടുവരാന്‍ കോടതിയുടെ ഉത്തരവ്

കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭാ വോട്ടെടുപ്പിന് ശേഷമുള്ള അക്രമങ്ങളെക്കുറിച്ച്‌ അന്വേഷിക്കാനും പലായനം ചെയ്തവരെ തിരികെയെത്തിക്കാനുമായി മൂന്നംഗ പ്രത്യേക സമിതി രൂപീകരിക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതിയുടെ അഞ്ചംഗ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഇതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ 11 മണിയോടെ സമിതി രൂപീകരിക്കും. ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പ്രതിനിധിയും സംസ്ഥാന നിയമ അംഗം സെക്രട്ടറിയും സമിതിയില്‍ അംഗങ്ങളാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കുടിയൊഴിപ്പിക്കപ്പെട്ടവരെ നാട്ടിലേക്ക് മടങ്ങാന്‍ സഹായിക്കുന്നതിന് സമിതി ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഹൈക്കോടതി […]

You May Like

Subscribe US Now