വനംകൊള്ളയില്‍ മുന്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിനും പങ്ക്; പ്രത്യേക സംഘം അന്വേഷിക്കും

User
0 0
Read Time:3 Minute, 30 Second

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി നടന്ന വനംകൊള്ളയില്‍ മുന്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ പങ്കിനെക്കുറിച്ച്‌ പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും. ഈ സാഹചര്യത്തില്‍ ഇദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും അന്വേഷണസംഘം പരിശോധിക്കും.
കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളിലായി നടന്ന മരംമുറിയില്‍ ഈ വ്യക്തിക്കു പങ്കുണ്ടെന്ന് സി.പി.ഐ പ്രവര്‍ത്തകരും ആരോപിച്ചിരുന്നു.

മരംമുറിക്കേസുകള്‍ ഒതുക്കിത്തീര്‍ക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ ഇദ്ദേഹം സഹായിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഒന്‍പത് ജില്ലകളിലായി നടന്ന ഭൂരിഭാഗം മരംമുറിക്കേസുകളും വനം വകുപ്പ് ഒതുക്കിത്തീര്‍ത്തതാണെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഈ കേസുകളില്‍ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടതെല്ലാം ഒതുക്കിത്തീര്‍ക്കാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് ഇദ്ദേഹമാണെന്നാണ് കണ്ടെത്തല്‍.

പല മരംമുറിക്കേസുകളും മഹസര്‍ മാത്രമെഴുതി ഒതുക്കിത്തീര്‍ക്കാനാണ് വകുപ്പ് ശ്രമിച്ചത്. കൂടാതെ മരം മുറിച്ച ശേഷം തെളിവുകള്‍ നശിപ്പിക്കാനും ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പട്ടയഭൂമിക്ക് പുറമെ വനം- റവന്യൂ ഭൂമിയിലും വ്യാപകമായി അനധികൃത മരംമുറി നടന്നിട്ടുണ്ട്. ഇതിനെല്ലാം ഒത്താശ ചെയ്തത് അതാത് ഡിവിഷനുകളിലെ വനം വകുപ്പ് ഉദ്യോഗസ്ഥരാണെന്നും മരംമുറിക്കേസുകള്‍ പലതും ഒത്തുതീര്‍പ്പാക്കാന്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

ഇതിന്റെ ഭാഗമായി അതത് ജില്ലകളില്‍ റവന്യൂ വകുപ്പ് സൂക്ഷിക്കേണ്ട ട്രീ രജിസ്റ്റര്‍ ഹാജരാക്കാന്‍ അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹാജരാക്കാനുള്ള സമയം കഴിഞ്ഞിട്ടും മിക്ക ജില്ലകളിലെയും ലാന്‍ഡ് റവന്യൂ വിഭാഗം ഇത് ഹാജരാക്കാന്‍ തയാറായിട്ടില്ലെന്ന് അന്വേഷണസംഘം പറയുന്നു.
നിലവില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ മരംമുറിക്കേസുകളുമായി ബന്ധപ്പെട്ടും വനം, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷണസംഘം പരിശോധിക്കും. മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട പ്രതികളുമായി വനം, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കുള്ള പങ്ക് സംബന്ധിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, അന്വേഷണസംഘത്തിന്റെയും വനം ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ പ്രത്യേക അവലോകന യോഗം ഇന്ന് ചേരും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബംഗാളില്‍ പാര്‍ട്ടി ജനങ്ങളില്‍ നിന്ന് അകന്നു ; പിബിയില്‍ തെറ്റ് ഏറ്റുപറഞ്ഞ് സിപിഎം

ന്യൂ​ഡ​ല്‍​ഹി: പ​ശ്ചി​മ ബം​ഗാ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തെ​റ്റ് ഏ​റ്റു​പ​റ​ഞ്ഞു സി​പി​എം . നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ട​തു​പ​ക്ഷ​വും സം​യു​ക്ത മോ​ര്‍​ച്ച​യും നേ​രി​ട്ട​ത് വ​ന്‍ തി​രി​ച്ച​ടി​യാ​ണെ​ന്നു പോ​ളി​റ്റ് ബ്യൂ​റോ​യ്ക്കു ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ സി​പി​എം തുറന്ന് സമ്മതിക്കുന്നു. ബം​ഗാ​ളി​ല്‍ സം​ഘ​ട​നാ​പ​ര​മാ​യി ഗു​രു​ത​ര വീഴ്ചകളാണ് ഉണ്ടായത്, പൊ​തു​ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ പാ​ര്‍​ട്ടി അ​ന്യ​വ​ല്‍​ക്ക​രി​ക്ക​പ്പെ​ട്ടു, ഇ​ട​ത് ആ​ശ​യ​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ല്‍ എ​ത്തി​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ല, ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ശ്ന​മാ​യി മാ​റ്റു​ന്ന​തി​ല്‍ ഇ​ട​തു പാ​ര്‍​ട്ടി​ക​ള്‍ പ​രാ​ജ​യ​പ്പെ​ട്ടു- എന്നും റിപ്പോര്‍ട്ടില്‍ സിപിഎം സമ്മതിക്കുന്നു. സം​യു​ക്ത മോ​ര്‍​ച്ച​യെ​ക്കു​റി​ച്ചു ജ​ന​ങ്ങ​ളി​ല്‍ […]

You May Like

Subscribe US Now