വനംകൊള്ള ; കേസ് അട്ടിമറിക്കാന്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ശ്രമിച്ചു ; പ്രതിയുമായി ചാനലിന് ബന്ധമെന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍

User
0 0
Read Time:4 Minute, 9 Second

മാനന്തവാടി: വയനാട് മുട്ടില്‍ വനംകൊള്ള അട്ടിമറിക്കാന്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍. കേസ് അട്ടിമറിക്കാന്‍ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും രണ്ട് പ്രമുഖ മാദ്ധ്യമ സ്ഥാപനങ്ങളും ശ്രമിച്ചതായി ചീഫ് ഫോറസ്റ്റ്‌ കണ്‍സര്‍വേറ്റര്‍ ഡി കെ വിനോദ് കുമാര്‍. എംവി നികേഷ് കുമാര്‍ മേധാവിയായുള്ള റിപ്പോര്‍ട്ടര്‍ ചാനലിനെ കുറിച്ച്‌ വിനോദ് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമായ പരാമര്‍ശമാണുള്ളത്. ഫെബ്രുവരി 17 ന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വനംവകുപ്പിന് കൈമാറിയിട്ടും സര്‍ക്കാര്‍ നടപടി എടുത്തില്ല.

വയനാട് മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യൂ ഭൂമിയില്‍ നിന്നും റോജി അഗസ്റ്റിന്‍, ആന്റോ എന്നിവര്‍ 15 കോടിയിലധികം രൂപ വിലവരുന്ന വീട്ടിമരം കടത്തിയ കേസ് അട്ടിമറിക്കാന്‍ വന്‍ ഗൂഢാലോചന നടന്നതായാണ് റിപ്പോര്‍ട്ടിലുള്ളത്. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി കെ വിനോദ് കുമാര്‍ ഫെബ്രുവരി 17ന് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച്‌ വനംവകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 2020 ഒക്ടോബര്‍ 24 ന് റവന്യൂവകുപ്പ് ഇറക്കിയ വിവാദ ഉത്തരവിന്റെ മറവിലാണ് പ്രതികള്‍ വനംകൊള്ള നടത്തിയത്. മരം കടത്തിയതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പെരുമ്ബാവൂരിലെ തടിമില്ലില്‍ നിന്ന് മരങ്ങള്‍ കണ്ടെടുത്തു. ഇതേ തുടര്‍ന്ന് ഫെബ്രുവരി 13 ന് ഇന്‍സ്പെക്ഷന്‍ ആന്‍ഡ് ഇവാലുവേഷന്‍ വിങ്ങിന്റെ ചുമതല കണ്ണൂര്‍ ധര്‍മ്മടം സ്വദേശിയായ എന്‍ ടി സാജനെന്ന ഐഎഫ്‌എസ് ഉദ്യോഗസ്ഥന്‍ ഏറ്റെടുത്തു. വെറും നാല് ദിവസത്തേക്ക് മാത്രമായിരുന്നു സാജന്റെ നിയമനം.

തുടര്‍ന്ന് അന്വേഷണം ഏറ്റെടുത്ത സാജന്‍ കേസിന്റെ വകുപ്പുകള്‍ മാറ്റി എഴുതാന്‍ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം കെ സമീറിനോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇതിന് സമീര്‍ വിസമ്മതിച്ചതോടെ സമീറിനെതിരെ കേസ് കെട്ടിച്ചമയ്ക്കാന്‍ സാജന്‍ ശ്രമിച്ചെന്നാണ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ടില്‍ ഉള്ളത്. ഇതിനെ തുടര്‍ന്ന് സാജന്റെ അടുത്ത സുഹൃത്തും ധര്‍മ്മടം സ്വദേശിയുമായ ഒരു മാദ്ധ്യമ പ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ചാനലും നിരപരാധിയായ സമീറിനെതിരെ തുടര്‍ച്ചയായ വാര്‍ത്തകള്‍ നല്‍കി. തുടര്‍ന്ന് റേഞ്ച് ഓഫീസര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി കെ വിനോദ് കുമാര്‍ അന്വേഷണം നടത്തിയത്.

കേസ് അട്ടിമറിക്കാന്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ ഇടനിലക്കാരായതും നിരപരാധിയായ ഉദ്യോഗസ്ഥനെ വേട്ടയടിയതും കാണിച്ച്‌ ചീഫ് ഫോറസ്റ്റ് ഓഫീസര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും നടപടി ഉണ്ടായില്ല. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി കെ വിനോദ്‌കുമാറിന്റെ റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാത്തതിന് പിന്നില്‍ മന്ത്രിതല ഇടപെടല്‍ നടന്നെന്നാണ് സൂചന.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

യുവതിക്ക്‌ ഫ്‌ളാറ്റില്‍ പീഡനം: പ്രതിക്കായി ലുക്ക്‌ഔട്ട്‌ നോട്ടീസ്‌ , മുന്‍ക്കൂര്‍ ജാമ്യാപേക്ഷ ഇന്ന്‌ പരിഗണിക്കും

കൊച്ചി> യുവതിയെ കൊച്ചിയിലെ തടങ്കലിലാക്കി പീഡിപ്പിച്ച കേസില്‍ പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കണ്ണൂര്‍ സ്വദേശിനിയുടെ പരാതിയില്‍ തൃശൂര്‍ സ്വദേശി മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലിനെതിരെ ലുക്ക്‌ഔട്ട് നോട്ടീസ് ഇറക്കി. . യുവതിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് നേരത്തെ കേസെടുത്തിട്ടുള്ളത്. അന്വേഷണത്തിന് പ്രത്യേകസംഘത്തേയും ചുമതലപ്പെടുത്തി. ബലാത്ംേഗമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെങ്കിലും പ്രതിയെ പിടികൂടാനായിട്ടില്ല. ഇരുപത്തിരണ്ട് ദിവസം കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റില്‍ തടങ്കലിലാക്കി ക്രൂരമായി മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും നഗ്നവീഡിയോ പകര്‍ത്തി പ്രചരിപ്പിക്കുമെന്ന് […]

You May Like

Subscribe US Now