വര്‍ഗീയ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് കോണ്‍ഗ്രസില്‍ രക്ഷയില്ല: പിണറായി

User
0 0
Read Time:2 Minute, 27 Second

പത്തനംതിട്ട | തിരഞ്ഞെടുപ്പില്‍ വര്‍ഗീയ കക്ഷികളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പിന്തുണ എല്‍ ഡി എഫിന് വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ കോ ലീ ബി സഖ്യം യാഥാര്‍ഥ്യമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരിടത്ത് കൊടുത്ത് വേറൊരുടിത്ത് വാങ്ങുക എന്നതാണ് കോണ്‍ഗ്രസ്- ബി ജെ പി രീതി. ഇത് നേമയത്ത് കഴിഞ്ഞ തവണ മത്സരിച്ച യു ഡി എഫ് സ്ഥാനാര്‍ഥി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പിലും ബി ജെ പിയുമായി ഇത്തരം ധാരണകള്‍ കോണ്‍ഗ്രസ് ഉറപ്പിച്ചിട്ടുണ്ട്. വര്‍ഗീയ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് രക്ഷയില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും പിണറായി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് രാഷ്ട്രീയ പോരാട്ടമാണ്. സര്‍വേ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ അലംഭാവം കാണിക്കരുതെന്ന് അദ്ദേഹം പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു.

ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകള്‍ക്ക് നേരിയുള്ള സംഘ്പരിവാര്‍ ആക്രമണത്തില്‍ അന്വേഷണം വേണം. സര്‍ക്കാറിനെതിരായി എന്‍ എസ് എസ് തുടര്‍ച്ചയായി നിലപാട് സ്വീകരിക്കുന്നു. ഇത് ആര്‍ക്ക് വേണ്ടിയാണെന്ന് ജനങ്ങള്‍ക്ക് ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബിക്ക് എതിരായ ആരോപണം തെറ്റെന്ന് നേരത്തെ തെളിഞ്ഞതാണ്. കിഫ്ബി സാമ്ബത്തിക അച്ചടക്കമുള്ള സ്ഥാപനമാണ്. കിഫ്ബിയുടെ മസാല ബോണ്ടിന് ആര്‍ ബി ഐ അംഗീകാരമുണ്ടെന്ന് കേന്ദ്രം പാര്‍ലമെന്റില്‍ പറഞ്ഞിട്ടുണ്ട്. യു ഡി എഫിലെ മൂന്ന് എം പിമാര്‍ ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് ഈ ഉത്തരം പാര്‍ലിമെന്റില്‍ വന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പാകിസ്ഥാനുമായി സുഹൃദ്‌ബന്ധം നിലനിര്‍ത്താനാണ്‌ ഇന്ത്യ ആഗ്രഹിക്കുന്നതെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡല്‍ഹി: പാകിസ്ഥാനുമായി സുഹൃദ്‌ബന്ധം നിലനിര്‍ത്താനാണ്‌ ഇന്ത്യ ആഗ്രഹിക്കുന്നതെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി വിശ്വാസത്തിന്റെ അന്തരീക്ഷം പാകിസ്ഥാന്‍ സൃഷ്ടിക്കേണ്ടത്‌ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാന്‍ ദേശീയ ദിനത്തോട്‌ അനുബന്ധിച്ച്‌ പാക്‌ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‌ അയച്ച കത്തിലാണ്‌ മോദിയുടെ പരാമര്‍ശം. ചെവ്വാഴ്‌ചയായിരുന്നു പാകിസ്ഥാനില്‍ ദേശീയ ദിനാഘോഷം നടന്നത്‌. കോവിഡ്‌ പ്രതിസന്ധിയില്‍ നിന്ന്‌ കരകയറാന്‍ പാകിസ്‌ഥാന്‌ കഴിയട്ടെയെന്നും മോദി കത്തില്‍ ആശംസിച്ചു. കഴിഞ്ഞ കുറച്ചുനാളുകളായി പാകിസ്ഥാനും ഇന്ത്യയും തമ്മിലുളള ബന്ധം മെച്ചപ്പെടുന്നതായാണ്‌ […]

You May Like

Subscribe US Now