വാക്സിന്‍ ക്ഷാമം: കേന്ദ്രത്തിനെതിരെ പാക് പരാമര്‍ശവുമായി കേജ്‌രിവാള്‍

User
0 0
Read Time:2 Minute, 47 Second

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ആക്രമിക്കുമ്ബോള്‍ സംസ്ഥാനങ്ങള്‍ സ്വന്തമായി ആയുധങ്ങള്‍ വാങ്ങണമെന്ന് പറയുന്നത് പോലെയാണ് കേന്ദ്രസര്‍ക്കാരിന്റെ വാക്സിന്‍ നയമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പരാമര്‍ശം വിവാദമായി. റഷ്യയില്‍ നിന്ന് നേരിട്ട് സ്‌പുട്നിക് വി വാക്സിന്‍ എത്തിക്കാമെന്ന് നിര്‍മ്മാതാക്കള്‍ സമ്മതിച്ചതായി അദ്ദേഹം അറിയിച്ചു.

നമ്മള്‍ കൊവിഡിനെതിരെയുള്ള യുദ്ധത്തിലാണ്. വാക്സിന്‍ സംസ്ഥാനങ്ങള്‍ നേരിട്ട് വാങ്ങണമെന്ന് കേന്ദ്രം പറയുന്നത് എന്തുകൊണ്ടാണ്. പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിച്ചാല്‍ സംസ്ഥാനങ്ങളോട് സ്വന്തം നിലയ്ക്ക് പ്രതിരോധിക്കാന്‍ കേന്ദ്രം ആവശ്യപ്പെടുമോ. ഉത്തര്‍പ്രദേശിനോട് സ്വന്തമായി ടാങ്കുകളും ഡല്‍ഹി സ്വന്തമായി തോക്കുകളും വാങ്ങാന്‍ പറയുമോ. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇന്ത്യയില്‍ വാക്സിനേഷന്‍ ആറുമാസത്തോളം വൈകിയാണ് തുടങ്ങിയത്. ആദ്യ വാക്സിന്‍ ഇന്ത്യയിലാണ് നിര്‍മ്മിച്ചതും. അന്നു മുതല്‍ ആവശ്യത്തിന് വാക്സിന്‍ സ്റ്റോക്ക് ചെയ്യേണ്ടതായിരുന്നു. അതു ചെയ്‌തിരുന്നെങ്കില്‍ രണ്ടാം തരംഗത്തില്‍ കുറച്ച്‌ പേരുടെയെങ്കിലും ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും കേജ്‌രിവാള്‍ ചൂണ്ടിക്കാട്ടി.

സ്വന്തമായി വാക്സിന്‍ ലഭ്യമാക്കാന്‍ രാജ്യത്തെ ഓരോ സംസ്ഥാനവും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കേന്ദ്രത്തിന്റെ ജോലി സംസ്ഥാനങ്ങള്‍ക്ക് ചെയ്യാനാകില്ല. വാക്സിന്‍ ഡല്‍ഹിക്ക് നല്‍കാമെന്ന് സ്‌പുട്നിക് നിര്‍മ്മാതാക്കള്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ എത്ര ഡോസ് വാക്സിന്‍ ലഭിക്കുമെന്ന് വ്യക്തമായിട്ടില്ല. 620ഒാളം മ്യൂക്കോര്‍മൈകോസിസ് രോഗം റിപ്പോര്‍ട്ട് ചെയ്‌ത ഡല്‍ഹിയില്‍ ചികിത്സയ്ക്കുള്ള ആംഫോടെറിസിന്‍ ബി മരുന്നിന് ക്ഷാമമുണ്ടെന്നും കേജ്‌രിവാള്‍ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

അതിതീവ്ര മഴ; പ​ത്ത​നം​തി​ട്ട​യി​ലെ ന​ദി​ക​ളി​ല്‍ ജ​ല​നി​ര​പ്പ്​ ഉയര്‍ന്നു

പ​ത്ത​നം​തി​ട്ട: കനത്ത മ​ഴ​യി​ല്‍ പ​ത്ത​നം​തി​ട്ട​യി​ലെ ന​ദി​ക​ളി​ല്‍ ജ​ല​നി​ര​പ്പ്​ ഉയര്‍ന്നിരിക്കുന്നു. പമ്ബ , അ​ച്ച​ന്‍​കോ​വി​ല്‍ ന​ദി​ക​ളി​ല്‍ ജ​ല​നി​ര​പ്പ്​ അ​പ​ക​ട​നി​ല​ക്കും മു​ക​ളി​ലാ​ണെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് അധികൃതര്‍. ഇങ്ങനെ മ​ഴ തു​ട​ര്‍​ന്നാ​ല്‍ ര​ണ്ടു​ദി​വ​സ​ത്തി​ന​കം കു​ട്ട​നാ​ട്​ വീ​ണ്ടും വ​ലി​യ വെ​ള്ള​പ്പൊ​ക്ക​ത്തെ നേ​രി​ടേ​ണ്ടി വ​രുമെന്നും അധികൃതര്‍ അറിയിക്കുകയുണ്ടായി. പത്തനംതിട്ട ജി​ല്ല​യി​ലെ ഡാ​മു​ക​ളു​ടെ വൃ​ഷ്​​ടി​പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ഴ ശ​ക്ത​മാ​ണെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്കിയിരിക്കുകയാണ്. മൂ​ഴി​യാ​ര്‍ ഡാ​മി​ല്‍ ജ​ല​നി​ര​പ്പു​യ​ര്‍​ന്ന​തി​നാ​ല്‍ തു​റ​ന്നു​വി​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള​ത്​ ക​ണ​ക്കി​ലെ​ടു​ത്ത്​ റെ​ഡ്​ അ​ല​ര്‍​ട്ട്​ പ്രഖ്യാപിച്ചിരിക്കുകയാണ്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ എ​ന്‍.​ഡി.​ആ​ര്‍.​എ​ഫിന്റെ […]

You May Like

Subscribe US Now