വാക്‌സിനെടുത്ത യാത്രക്കാര്‍ക്ക് 10% വരെ ഡിസ്‌കൗണ്ട് വാഗ്‌ദാനവുമായി ഇന്‍ഡിഗോ

User
0 0
Read Time:1 Minute, 42 Second

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്ത് ഇന്‍ഡിഗോ എയര്‍ലൈന്‍സ് രംഗത്ത് . വാക്‌സിന്റെ ഒരു ഡോസ് അല്ലെങ്കില്‍ രണ്ടു ഡോസും സ്വീകരിച്ച യാത്രക്കാര്‍ക്ക്, ടിക്കറ്റ് നിരക്കിന്റെ പത്തുശതമാനം വരെയാണ് ഡിസ്‌കൗണ്ട് അനുവദിക്കുക . ഇന്നു മുതലാണ് ഡിസ്‌കൗണ്ട് ഓഫര്‍ നിലവില്‍ വരികയെന്ന് ഇന്‍ഡിഗോ കമ്ബനി പത്രക്കുറിപ്പില്‍ അറിയിച്ചു.

18 ന് മുകളില്‍ പ്രായമുള്ള യാത്രക്കാര്‍ക്കാണ് ഡിസ്‌കൗണ്ട് ആനുകൂല്യം ലഭിക്കുക. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഇന്ത്യയിലുണ്ടായിരിക്കണം, വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടായിരിക്കണം തുടങ്ങിയവയാണ് മുന്നോട്ട് വെക്കുന്ന മറ്റ് നിബന്ധനകള്‍.

അതെ സമയം ഡിസ്‌കൗണ്ട് ലഭിച്ച യാത്രക്കാര്‍, കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കുന്ന കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലെങ്കില്‍ തങ്ങളുടെ വാക്‌സിനേഷന്‍ സ്റ്റാറ്റസ് ആരോഗ്യസേതു മൊബൈല്‍ ആപ്പില്‍ വിമാനത്താവളത്തിലെ ചെക്ക് ഇന്‍ കൗണ്ടര്‍/ ബോര്‍ഡിങ് ഗേറ്റില്‍ കാണിച്ചാല്‍ മതിയാകും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മുംബൈയില്‍ മലയാളി യുവതി മകനുമായി ആത്മഹത്യ ചെയ്ത സംഭവം; അയല്‍വാസി അറസ്റ്റില്‍

മുംബൈ: മുംബൈയില്‍ മലയാളി യുവതിയും ആറു വയസുകാരന്‍ മകനുമായി ആത്മഹത്യ ചെയ്ത സംഭവം . അയല്‍വാസിയെ പോലീസ് അറസ്റ്റു ചെയ്തു. പാലാ രാമപുരം സ്വദേശി രേഷ്മ മാത്യു ട്രെഞ്ചില്‍ (43) മകന്‍ ഗരുഡ് എന്നിവരെയാണ് തിങ്കളാഴ്ച താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.അതെസമയം അയല്‍വാസിയുടെ മാനസിക പീഢനമാണ് ആത്മഹത്യക്ക് കാരണമെന്ന് എഴുതിയ കത്ത് പോലിസിന് ലഭിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി അയല്‍വാസിയെ അറസ്റ്റ് ചെയ്തത്.

You May Like

Subscribe US Now