വിടവാങ്ങിയത് കേരള രാഷ്ട്രീയത്തിലെ വിപ്ലവനായിക

User
0 0
Read Time:2 Minute, 53 Second

ആലപ്പുഴ: പോരാട്ടം തന്നെ ജീവിതചര്യയാക്കിയ കേരള രാഷ്ട്രീയത്തില്‍ പകരംവയ്ക്കാനില്ലാത്ത വിപ്ലവനായികയായിരുന്നു കെ ആര്‍ ഗൗരിയമ്മ. കേരളത്തിന്റെ രാഷ്ട്രീയചരിത്രം കൂടിയായിരുന്നു ആ ജീവിതം. ജീവിതയാത്രയിലുടനീളം ഒരു പോരാളിയായിരുന്നു ഗൗരിയമ്മ. പാര്‍ട്ടിക്ക് വേണ്ടിയും പാര്‍ട്ടിക്കുള്ളിലും അവര്‍ ഒരുപോലെ പൊരുതി. 13 തവണ നിയമസഭാംഗവും ആറുതവണ മന്ത്രിയുമായി. സംസ്ഥാനം കണ്ട ഏറ്റവും ശക്തയായ ഭരണാധികാരികളിലൊരാള്‍.

കേരളീയ സമൂഹികജീവിതത്തിന്റെ ഗതിമാറ്റിയ നിരവധി ഭരണപരിഷ്‌കാരങ്ങളുടെ ശില്‍പി, ഈഴവ സമുദായത്തിലെ ആദ്യത്തെ വനിതാ വക്കീല്‍, ആദ്യ വനിതാമന്ത്രി, ആദ്യമന്ത്രിസഭയിലെ ശേഷിച്ചിരുന്ന ഏക അംഗം, ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗമായ ആള്‍ (16,832 ദിവസം) അങ്ങനെ വിശേഷണങ്ങള്‍ അനവധിയാണ് കളത്തിപ്പറമ്ബില്‍ രാമന്‍ ഗൗരിയെന്ന കെ ആര്‍ ഗൗരിയമ്മയ്ക്ക്. പ്രശസ്ത കവിയും നടനുമൊക്കെയായ ബാലചന്ദ്രന്‍ ചുള്ളിക്കാട് ഗൗരിയെന്ന തന്റെ കവിതയില്‍ പറഞ്ഞതുപോലെ.. ‘കരയാത്ത ഗൗരി, തളരാത്ത ഗൗരി, കലികൊണ്ടുനിന്നാല്‍ അവള്‍ ഭദ്രകാളി… ഇതുകേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം പതിവായി ഞങ്ങള്‍ ഭയമാറ്റിവന്നു’ ഒരു നൂറ്റാണ്ടിലെ വനിതകളുടെ ശബ്ദവും പ്രചോദനവുമൊക്കെയായിരുന്നു അവര്‍.

28ാം വയസ്സില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വം. ഒളിവുജീവിതവും ജയില്‍വാസവും കൊടിയ പീഡനങ്ങളും കടന്നാണ് കേരള ചരിത്രത്തിലെ അതുല്യപ്രതിഭകളിലൊന്നായി ഗൗരിയമ്മ മാറിയത്. ചേര്‍ത്തലയിലെ പട്ടണക്കാട്ട് അന്ധകാരനഴി എന്ന ഗ്രാമത്തില്‍ കളത്തിപ്പറമ്ബില്‍ കെ എ രാമന്‍, പാര്‍വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14 നാണ് ഗൗരിയമ്മ ജനിച്ചത്. തുറവൂര്‍ തിരുമല ദേവസ്വം സ്‌കൂളിലും ചേര്‍ത്തല ഇംഗ്ലീഷ് സ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് ഇന്റര്‍മീഡിയറ്റും സെന്റ് തെരേസാസ് കോളജില്‍നിന്ന് ബിരുദപഠനവും തിരുവനന്തപുരം ലോ കോളജില്‍നിന്നു നിയമബിരുദവും നേടി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

നടനും എഴുത്തുകാരനുമായ മാടമ്ബ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു

തൃശൂര്‍:  പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തും അഭിനേതാവുമായ മാടമ്ബ് കുഞ്ഞുകുട്ടന്‍ (81) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു. പനിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മികച്ച തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം (കരുണം), കേരള സാഹിത്യ അകാദമി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌. ഭാര്യ പരേതയായ സാവിത്രി അന്തര്‍ജനം, മക്കള്‍: ഹസീന, ജസീന അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്‌നമസ്തു, ഭ്രഷ്ട്, എന്തരോ മഹാനുഭാവുലു, നിഷാദം, പാതാളം, ആര്യാവര്‍ത്തം, അമൃതസ്യ പുത്രഃ, തോന്ന്യാസം എന്നിവയാണ് […]

You May Like

Subscribe US Now