വിദേശത്ത് നിന്നും വരുന്നവര്‍ക്ക്‌ കൊവിഡ് പരിശോധന സൗജന്യമാക്കി സംസ്ഥാന സര്‍ക്കാര്‍

User
0 0
Read Time:2 Minute, 39 Second

തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ നിന്ന് വരുന്ന എല്ലാവര്‍ക്കും കൊവിഡ് പരിശോധന സൗജന്യമാക്കി സംസ്ഥാന സര്‍ക്കാര്‍. വിമാനത്താവളങ്ങളില്‍ ഇവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ നടത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുത്തനെ കൂടിയ സാഹചര്യത്തിലാണ് ടെസ്റ്റിംഗ് നിരക്കും കൂട്ടുന്നത്.

ജനിതകമാറ്റം സംഭവിച്ച വൈറസ് കേരളത്തിലേക്ക് എത്തുന്നുണ്ടോ എന്നറിയാന്‍ വരുന്നവര്‍ക്കെല്ലാം ഉടനടി പരിശോധന നിര്‍ബന്ധമാക്കും. കേരളം ശാസ്ത്രീയമായി കൊവിഡ് പ്രതിരോധം നടത്തിയെന്നും, കൊവിഡ് വ്യാപനം കേരളത്തില്‍ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കൊവിഡ് കുത്തനെ കൂടുന്നത് തടയാന്‍ ജനം വളരെയധികം ജാഗ്രത പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന ലാബുകള്‍ നാളെ പ്രവര്‍ത്തനം തുടങ്ങും. പരിശോധനക്ക് 448 രൂപ മാത്രമാണ് ചാര്‍ജ്. 24 മണിക്കൂറിനകം പരിശോധന ഫലം നല്‍കാത്ത ലബോറട്ടികളുടെ ലൈസന്‍സ് റദ്ദാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആര്‍ടി പിസിആര്‍ പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് മൊബൈല്‍ ലാബുകള്‍ സജ്ജമാക്കിയത്. സ്വകാര്യ ലാബുകളില്‍ പിസിആര്‍ പരിശോധക്ക് 1700 രൂപ ഈടാക്കുമ്ബോള്‍ മൊബൈല്‍ ലാബില്‍ ചെലവ് വെറും 448 രൂപ മാത്രമാണ്. സാന്‍ഡോര്‍ മെഡിക്കല്‍സ് എന്ന കമ്ബനിക്കാണ് മൊബൈല്‍ ലാബുകള്‍ തുറക്കാന്‍ ടെന്‍ഡര്‍ കിട്ടിയത്.

തിരുവനന്തപുരത്തെ ആദ്യ മൊബൈല്‍ ലാബ് നാളെ മുതല്‍ പ്രവര്‍ത്തനം തുടങ്ങും. മറ്റ് ജില്ലകളില്‍ മാര്‍ച്ച്‌ പകുതിയോടെയും തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. സര്‍ക്കാര്‍ മേഖലയില്‍ നടത്താനാകാത്ത വിധം സാംപിളുകളെത്തിയാല്‍ അതിന് പുറം കരാര്‍ കൊടുക്കാനും ഉത്തരവുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

എല്‍.ഡി.എഫ് വികസന മുന്നേറ്റ ജാഥ നയിച്ച ക്യാപ്റ്റന് കൊവിഡ്; താനുമായി ബന്ധപ്പെട്ടവര്‍ ടെസ്റ്റ് ചെയ്യണമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: എല്‍ ഡി എഫ് വികസന മുന്നേറ്റ ജാഥ സമാപിച്ചതിന് പിന്നാലെ ജാഥ നയിച്ച ബിനോയ് വിശ്വം എം.പിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ ബിനോയ് വിശ്വം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തെക്കന്‍ മേഖല ജാഥ നയിച്ചത് ബിനോയ് വിശ്വം ആയിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബിനോയ് വിശ്വത്തെ ഇന്നു രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് കാര്യമായ ലക്ഷണങ്ങളില്ലെങ്കിലും നിരീക്ഷണത്തില്‍ തുടരും. അടുത്ത ദിവസങ്ങളില്‍ താനുമായി ഇടപഴകിയവരെല്ലാം […]

Subscribe US Now