വിദ്യാര്‍ത്ഥികളുടെ ജീവന്‍വെച്ച്‌ പന്താടരുത്, സര്‍വകലാശാല പരീക്ഷ മാറ്റിവെയ്ക്കണം:കെ സുധാകരന്‍ എംപി

User
0 0
Read Time:2 Minute, 41 Second

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ ജീവന്‍ പന്താടിക്കൊണ്ട് പരീക്ഷ നടത്താനുള്ള നീക്കത്തില്‍ നിന്ന് സര്‍വകലാശാലകള്‍ അടിയന്തരമായി പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി കേരള ഗവര്‍ണ്ണര്‍ക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും കത്ത് നല്‍കി.

സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ പോലും നല്കിയിട്ടില്ല.ഇത് സര്‍ക്കാരിന്റെ അതീവഗുരുതരമായ വീഴ്ചയാണ്. ആരോഗ്യ സുരക്ഷയെ കുറിച്ചുള്ള വിദ്യാര്‍ത്ഥികളുടെയും രക്ഷകര്‍ത്താക്കളുടെയും ആശങ്ക ന്യായമാണ്.

വൈകുന്നേരങ്ങളില്‍ ചാനലുകളില്‍ വന്ന് ഗീര്‍വാണം മുഴക്കുന്ന മുഖ്യമന്ത്രി വിദ്യര്‍ത്ഥികളുടെ ആശങ്കയും ജീവഭയവും കണ്ടില്ലെന്നു നടിച്ചാണ് സര്‍വകലാശാലാ പരീക്ഷകള്‍ക്ക് പച്ചക്കൊടി കാട്ടുന്നത്.

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നിരിക്കുകയും കോവിഡ് ഡെല്‍റ്റാ വകഭേദം പടരുകയും ചെയ്യുന്ന സാഹചര്യമാണ് കേരളത്തില്‍. ലോക്ക് ഡൗണ്‍ നിയന്ത്രണം തുടരുന്നതിനാല്‍ യാത്രാസൗകര്യവും നിലവിലില്ല.എന്നിട്ടും കണ്ണൂര്‍ സര്‍വകലാശാല ഈ മാസം 30 മുതല്‍ പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.

കോഴിക്കോട് സര്‍വകലാശാല നാലും അഞ്ചും സെമസ്റ്റര്‍ പരീക്ഷകളുടെ ഫലം ഇതുവരെ പ്രസിദ്ധീകരിക്കാതെ ആറാം സെമസ്റ്റര്‍ പരീക്ഷ നടത്താന്‍ ഒരുങ്ങുന്നു. എന്നാല്‍, സര്‍ക്കാരും സര്‍വകലാശാലകളും വിദ്യാര്‍ത്ഥികളുടെ കഷ്ടപ്പാടുകള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.

മഹാരാഷ്ട്ര,ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയെ മുന്‍നിര്‍ത്തി പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്.അതേമാതൃക പിന്തുടര്‍ന്ന് പരീക്ഷകള്‍ നീട്ടിവെയ്ക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്‌കൂളില്‍ എത്തി; ഹിന്ദു മതത്തെയും ദൈവത്തെയും അവഹേളിച്ചു; മതപരിവര്‍ത്തന റാക്കറ്റുമായി ബന്ധപ്പെട്ട കൂടുതല്‍ വെളിപ്പെടുത്തല്‍

ലക്‌നൗ : ഉത്തര്‍പ്രദേശിലെ മതപരിവര്‍ത്തന റാക്കറ്റ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു . ഫത്തേപൂരില നൂറല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അദ്ധ്യാപകന്‍ ആദര്‍ശാണ് ഇതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. അറസ്റ്റിലായ മുഹമ്മദ് ഉമര്‍ ഗൗതമിന്റെ നേതൃത്വത്തിലായിരുന്നു ഇതിന് ശ്രമം നടന്നിരുന്നതെന്നും അദ്ധ്യാപകന്‍ ഭീകര വിരുദ്ധ സേനയോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷമായിരുന്നു വിദ്യാര്‍ത്ഥികളെ മതം മാറ്റാനുള്ള ശ്രമമുണ്ടായത്. ഇതിനായി ഉമര്‍ ഗൗതമിന്റെ നേതൃത്വത്തില്‍ 25 ഓളം മൗലാനമാര്‍ […]

You May Like

Subscribe US Now