വിദ്യാര്‍ഥികള്‍ പരീക്ഷണങ്ങള്‍ ചെയ്ത് പഠിച്ചിട്ടില്ല; പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷ മാറ്റി വയ്ക്കണമെന്ന് വിഡി സതീശന്‍

User
0 0
Read Time:2 Minute, 21 Second

തിരുവനന്തപുരം: കോവിഡ് ഭീതി നില്‍നില്‍ക്കുന്ന സാഹചര്യത്തില്‍ ജൂണ്‍ 21 മുതല്‍ പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത് ഉചിതമാണോ എന്ന് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കേണ്ടതാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തീരുമാനം പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിഡി സതീശന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് കത്തയച്ചു.

“ലാബില്‍ പരീക്ഷണങ്ങള്‍ ഒന്നും ചെയ്ത് പഠിച്ചിട്ടില്ലാത്ത വിദ്യാര്‍ഥികള്‍ എങ്ങനെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നേരിടും.ഇപ്പോള്‍ പല സ്ഥലത്തും ലാബു വര്‍ക്കുകള്‍ പി.ഡി.എഫ് ഫയലുകളായാണ് അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്. സംശയങ്ങള്‍ ഫോണ്‍ മുഖേന വിളിച്ചു ചോദിക്കാനും അധ്യാപകര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരം രീതിയെ എങ്ങനെ പ്രാക്ടിക്കല്‍ പരീക്ഷയെന്ന് വിളിക്കാന്‍ സാധിക്കും,” സതീശന്‍ കത്തില്‍ വ്യക്തമാക്കുന്നു.

ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികളുടെയും, രക്ഷിതാക്കളുടെയും, അദ്ധ്യാപകരുടെയും ആശങ്കകള്‍ അസ്ഥാനത്തല്ലെന്ന് മനസ്സിലാക്കുന്നു. ഇക്കാര്യം ഗൗരവമായി എടുത്ത് വിദഗ്ദരുമായി ആലോചിച്ച്‌ മറ്റ് മാര്‍ഗ്ഗങ്ങള്‍ അടിയന്തിരമായി സ്വീകരിക്കുന്നത് ഉചിതമാകുമെന്നും സതീശന്‍ കത്തില്‍ പറയുന്നു.

പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് ഒരേ ഉപകരണങ്ങള്‍ പല വിദ്യാര്‍ഥികള്‍ ഉപയോ​ഗിക്കുന്ന സാഹചര്യം കോവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന് വിദ്യാ‍ര്‍ഥികളും രക്ഷിതാക്കളും ആശങ്ക ഉയര്‍ത്തിയിരുന്നു. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

അഭിഭാഷകന്​ അസുഖം; ബിനീഷിന്‍റെ ജാമ്യഹരജി ജൂണ്‍ 25ലേക്ക് മാറ്റി

ബംഗളൂരു: മയക്കുമരുന്ന്​ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്​റ്റ്​ ചെയ്ത ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്​ ജൂണ്‍ 25ലേക്ക് മാറ്റി. ബിനീഷിന്‍റെ അഭിഭാഷകന് അസുഖം ബാധിച്ചതിനാല്‍ ബുധനാഴ്ച ഹാജരാകാന്‍ കഴിയില്ലെന്നും ഹരജി മറ്റൊരു ദിവസം പരിഗണിക്കണമെന്നുമുള്ള ആവശ്യം ഹൈകോടതി അംഗീകരിക്കുകയായിരുന്നു. നേരത്തെ എന്‍ഫോഴ്സ്മെന്‍റ്​ ഡയറക്ടറേറ്റിന് (ഇ.ഡി) വേണ്ടി ഹാജരാകാറുള്ള അഡീ.സോളിസിറ്റര്‍ ജനറലിന് കോവിഡ് ബാധിച്ചതിനാല്‍ ഇ.ഡിയുടെ അപേക്ഷ പരിഗണിച്ച്‌ രണ്ടുതവണ ഹരജി മാറ്റിയിരുന്നു. അഡീഷനല്‍ […]

You May Like

Subscribe US Now