വിനോദിനിയും ബിനീഷും ഐ ഫോണ്‍ ഉപയോഗിച്ചു; കസ്റ്റംസിന് പിന്നാലെ അന്വേഷണം ആരംഭിച്ച്‌ ഇഡിയും

User
0 0
Read Time:1 Minute, 54 Second

കൊച്ചി: യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന്‍ സ്വപ്നയ്ക്ക് കൈമാറിയ ഐഫോണ്‍ സംബന്ധിച്ച്‌ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചു. കസ്റ്റംസിന്റെ ചോദ്യം ചെയ്യലിന് ശേഷം വിനോദിനി ബാലകൃഷ്ണനെ ഇഡിയും ചോദ്യം ചെയ്യുമെന്നാണ് സൂചന. അതേസമയം, വിനോദിനി കോടിയേരി നാളെ ഹാജരായില്ലെങ്കില്‍ വീണ്ടും നോട്ടീസ് നല്‍കാനാണ് കസ്റ്റംസിന്റെ തീരുമാനം.

ഫോണ്‍ സ്വപ്നയ്ക്ക് കൈമാറിയതാണ് എന്നാണ് സന്തോഷ് ഈപ്പന്‍ പറയുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ സ്വപ്നയെ വീണ്ടും ചോദ്യം ചെയ്‌തേക്കും. വിനോദിനിയുടെ മൊഴിയെടുത്ത ശേഷമാകും കസ്റ്റംസ് അന്വേഷണം സ്വപ്നയിലേയ്ക്ക് തിരിയുക. ഇതിനിടെ, ഐ ഫോണ്‍ ബിനീഷ് കോടിയേരിയും ഉപയോഗിച്ചിരുന്നതായി കസ്റ്റംസിന് വിവരം ലഭിച്ചു.

കോള്‍ ലിസ്റ്റ് പരിശോധിച്ചതില്‍ നിന്നാണ് ബിനീഷ് കോടിയേരിയും ഐ ഫോണ്‍ ഉപയോഗിച്ചിരുന്നു എന്ന് കസ്റ്റംസിനു വിവരം ലഭിച്ചത്. വിനോദിനിയുടെ പേരിലുള്ള സിം കാര്‍ഡാണ് ബിനീഷ് ഉപയോഗിച്ചിരുന്നതെന്ന വിവരം കസ്റ്റംസ് ഇഡിക്ക് കൈമാറിയിട്ടുണ്ട്. ബിനീഷുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന നമ്ബറുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ബംഗളൂരു ഇഡിയും അന്വേഷണത്തിന് തയ്യാറെടുക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കല്‍: അവസാന ദിവസം ഇന്ന്

തിരുവനന്തപുരം: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ചൊവ്വാഴ്ച രാത്രി 12-ന് അവസാനിക്കും. 18 വയസ്സ് തികഞ്ഞവരില്‍ നല്ലൊരു ശതമാനം ഇനിയും വോട്ടര്‍പട്ടികയില്‍ പേരുചേര്‍ത്തിട്ടില്ല. 2021 ജനുവരി 20-ന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക പ്രകാരം ജനസംഖ്യയിലെ 18-19 പ്രായപരിധിയിലുള്ള 20 ശതമാനം പേര്‍ മാത്രമാണ് വോട്ടര്‍പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്തത്. പുതിയതായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കേണ്ടവരും വിദേശത്തുനിന്ന് എത്തിയവരില്‍ വോട്ട് ചെയ്യാന്‍ അര്‍ഹതയുള്ളവരും nvsp.in വഴി ചൊവ്വാഴ്ച തന്നെ […]

You May Like

Subscribe US Now