വിവാഹേതര ബന്ധമുണ്ടെന്ന ആരോപണം കുഞ്ഞിന്‍റെ സംരക്ഷണം അമ്മയ്ക്ക് കൈമാറുന്നതിന് തടസ്സമാകില്ല -കോടതി

User
0 0
Read Time:2 Minute, 44 Second

ചണ്ഡീഗഢ്: പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് നേരെ സദാചാര അധിക്ഷേപങ്ങള്‍ സാധാരണയാണെന്നും വിവാഹേതര ബന്ധമുണ്ടെന്ന ഭര്‍ത്താവിന്‍റെ ആരോപണം കുട്ടിയെ അമ്മയ്ക്ക് കൈമാറുന്നതിന് തടസ്സമാകില്ലെന്നും പഞ്ചാബ്-ഹരിയാന ഹൈകോടതി. നാലര വയസുള്ള കുട്ടിയുടെ സംരക്ഷണാവകാശം അമ്മയ്ക്ക് നല്‍കിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

ഭര്‍ത്താവുമായി തെറ്റിക്കഴിയുന്ന വിദേശ ഇന്ത്യക്കാരിയായ സ്ത്രീയാണ് കുട്ടിയുടെ അവകാശത്തിനായി കോടതിയെ സമീപിച്ചത്. എന്നാല്‍, ബന്ധുവായ ഒരാളുമായി ഇവര്‍ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ഭര്‍ത്താവ് ആരോപിച്ചു. തങ്ങള്‍ പിരിയാനുള്ള കാരണവും ഇതാണെന്ന് ഭര്‍ത്താവ് ചൂണ്ടിക്കാട്ടി.

എന്നാല്‍, ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന ഭര്‍ത്താവിന്‍റെ ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് കോടതി നിരീക്ഷിച്ചു. അഥവാ, ഒരു സ്ത്രീക്ക് വിവാഹേതര ബന്ധമുണ്ടെങ്കില്‍ പോലും സ്വന്തം കുഞ്ഞിന്‍റെ സംരക്ഷണാവകാശം നിഷേധിക്കാനോ, അവര്‍ നല്ലൊരു അമ്മയല്ലെന്ന് പറയുവാനോ സാധിക്കില്ല -ജസ്റ്റിസ് അനുപീന്ദര്‍ സിങ് ഗ്രേവല്‍ വ്യക്തമാക്കി.

കുട്ടി ഒരു വര്‍ഷമായി പിതാവിനൊപ്പമായിരുന്നു കഴിഞ്ഞത്. താന്‍ മാതാപിതാക്കളോടൊപ്പമാണ് കഴിയുന്നതെന്നും, ഭാര്യ തനിച്ചാണ് കഴിയുന്നതെന്നും, കുടുംബാന്തരീക്ഷം മാറുന്നത് കുട്ടിയെ ബാധിക്കുമെന്നും ഭര്‍ത്താവ് വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല.

ഭാര്യക്ക് വിവാഹേതരബന്ധമുണ്ടെന്നത് ഭര്‍ത്താവിന്‍റെ വാദം മാത്രമാണെന്നും ഇത് സാധൂകരിക്കുന്ന ഒരു തെളിവും ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാരണത്താല്‍ കുട്ടിയുടെ അവകാശം നിഷേധിക്കാനാകില്ല. സംരക്ഷണം അമ്മയ്ക്ക് കൈമാറുന്നതാണ് കുട്ടിയുടെ നന്മയ്ക്കും ക്ഷേമത്തിനും നല്ലതെന്ന് കരുതുന്നുവെന്നും കോടതി പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇസ്രയേലില്‍ മരിച്ച സൗമ്യ സന്തോഷിന് ഇന്‍ഷുറന്‍സ് തുക കൈമാറി

ഇസ്രയേലില്‍ മരിച്ച ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷിന്റെ കുടുംബത്തിന് നാലു ലക്ഷം രൂപ നോര്‍ക്ക റൂട്ട്‌സ് കൈമാറി. ഇന്ത്യയ്ക്ക് പുറത്തുള്ള കേരളീയര്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ഏര്‍പ്പെടുത്തിയിട്ടുള്ള പ്രവാസി ഐ.ഡി. കാര്‍ഡ് അംഗമായിരുന്ന സൗമ്യ നഴ്‌സായി സേവനമനുഷ്ടിക്കുന്നതിനിടെ മേയ് 11ന് റോക്കറ്റാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. പ്രമുഖ പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനമായ ന്യൂ ഇന്ത്യാ അഷ്വറര്‍സ് കമ്ബനിയുമായി ചേര്‍ന്നാണ് പ്രവാസി മലയാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കി വരുന്നതെന്ന് നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ.ഹരികൃഷ്ണന്‍ നമ്ബൂതിരി […]

You May Like

Subscribe US Now