വിവിധ ഭാഷാ തൊഴിലാളികള്‍ക്ക് റേഷനോ ഭക്ഷണമോ നല്‍കണം: സുപ്രിംകോടതി

User
0 0
Read Time:2 Minute, 24 Second

ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തില്‍ കഷ്ടപ്പെടുന്ന വിവിധ ഭാഷാ തൊഴിലാളികളുടെ വിഷയത്തിലിടപെട്ട് സുപ്രീംകോടതി. തൊഴിലില്ലാതേയും സ്വന്തം സംസ്ഥാനത്തേക്ക് തിരികെ പോകാനാകാതേയും കഷ്ടപ്പെടുന്നവര്‍ക്ക് നിലവില്‍ താമസിക്കുന്ന സംസ്ഥാനങ്ങള്‍ ഉടന്‍ റേഷനോ അല്ലെങ്കില്‍ പാകംചെയ്ത ഭക്ഷണമോ ലഭിക്കാനുള്ള സംവിധാനം ചെയ്യണമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശം.

കഴിഞ്ഞ വര്‍ഷം ഡല്‍ഹിയിലും മാഹാരാഷ്ട്രയിലും വിവിധ ഭാഷാ തൊഴിലാളികള്‍ അനുഭവിച്ച ദുരന്തം മുന്‍നിര്‍ത്തിയാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എം.ആര്‍.ഷാ എന്നിവരുടെ ബഞ്ചാണ് നിര്‍ദ്ദേശം നല്‍കിയത്. രാജ്യത്തെ ഏതൊക്കെ മേഖലകളില്‍ വിവിധ ഭാഷാ തൊഴിലാളികളുണ്ടോ അവരെയൊക്കെ സംരക്ഷിക്കാന്‍ അതാത് സംസ്ഥാനങ്ങള്‍ക്ക് പൂര്‍ണ്ണബാദ്ധ്യതയുണ്ടെന്നും സുപ്രീംകോടതി ഓര്‍മ്മിപ്പിച്ചു.

അസംഘടിത മേഖലകളില്‍ ജോലിചെയ്യുന്ന എല്ലാ വിവിധ ഭാഷാ തൊഴിലാളികളേയും അതാത് സംസ്ഥാനത്ത് രജിസറ്റര്‍ ചെയ്ത് കൃത്യമായ പട്ടിക തയ്യാറാക്കണമെന്നും സേവനങ്ങള്‍ അതാത് കൈകളിലെത്താന്‍ വഴിയൊരുക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. തൊഴില്‍ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷത്തെ സുപ്രീംകോടതി വിധിയനുസരിച്ച്‌ എടുത്ത നടപടിയുടെ പൂര്‍ത്തീകരണം ഉറപ്പാക്കാമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത കോടതിയെ അറിയിച്ചു. രാജ്യത്താകമാനം സമ്ബൂര്‍ണ്ണ ഡാറ്റാ ബേസ് സംവിധാനം വിവിധ ഭാഷാ തൊഴിലാളികളുടെ കാര്യത്തില്‍ വേണമെന്ന നിര്‍ദ്ദേശമാണ് സുപ്രീംകോടതി കഴിഞ്ഞ വര്‍ഷം നടത്തിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഒമ്ബത് വര്‍ഷമായിട്ടും എംബിബിഎസ് പൂര്‍ത്തിയാക്കാനായില്ല, ഒടുവില്‍ ആള്‍മാറാട്ടത്തിലൂടെ പരീക്ഷയെഴുതി, മൂന്ന് വിദ്യാര്‍ഥികളെ ഡീ ബാര്‍ ചെയ്തു

കൊല്ലം: കൊല്ലം അസീസിയ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പരീക്ഷയില്‍ ആള്‍മാറാട്ടം. മൂന്ന് വിദ്യാര്‍ഥികളെ ആരോഗ്യസര്‍വകലാശാല ഡീ ബാര്‍ ചെയ്തു. കോളേജില്‍ പരീക്ഷാഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവര്‍ക്കെതിരേയും നടപടി സ്വീകരിച്ചു. മൂന്ന് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി മറ്റാരോ പരീക്ഷ എഴുതിയത്. 2021 ജനുവരിയില്‍ നടന്ന മൂന്നാംവര്‍ഷ എം.ബി.ബി.എസ്. പാര്‍ട്ട് ഒന്ന് പരീക്ഷയിലാണ് ആള്‍മാറാട്ടം നടന്നത്. 2012-ല്‍ എം.ബി.ബി.എസിന് പ്രവേശനം നേടിയ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പകരം മറ്റാരോ പരീക്ഷ എഴുതുകയായിരുന്നു. ഈ വിദ്യാര്‍ഥികള്‍ നേരത്തെ എഴുതിയ പല […]

You May Like

Subscribe US Now