വി​ല്‍​പ്പ​ത്ര​ത്തി​ല്‍ ക്ര​മ​ക്കേ​ട് കാ​ട്ടി; ഗ​ണേ​ഷി​നെ​തി​രേ പ​രാ​തി ഉ​ന്ന​യി​ച്ച്‌ സ​ഹോ​ദ​രി

User
0 0
Read Time:4 Minute, 3 Second

കൊ​ല്ലം: പ​ത്ത​നാ​പു​രം എം​എ​ല്‍​എ കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​ന്‍റെ മ​ന്ത്രി​സ്ഥാ​ന​ത്തി​ന് കു​രു​ക്കാ​യ​തു കു​ടും​ബ പ്ര​ശ്ന​ത്തെ ചൊ​ല്ലി​യു​ള്ള പ​രാ​തി​യെ​ന്നു സൂ​ച​ന. ഏ​ക എം​എ​ല്‍​എ ക​ക്ഷി​ക​ള്‍​ക്കു ടേം ​വ്യ​വ​സ്ഥ​യി​ല്‍ മ​ന്ത്രി​സ്ഥാ​നം ന​ല്‍​കാ​ന്‍ ഇ​ട​തു മു​ന്ന​ണി​യോ​ഗം തീ​രു​മാ​നി​ച്ച​പ്പോ​ള്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ബി​യു​ടെ ഏ​ക അം​ഗ​മാ​യ ഗ​ണേ​ഷ്കു​മാ​റും മ​ന്ത്രി​യാ​കു​മെ​ന്ന് ആ​ദ്യം സൂ​ച​ന​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പു​റ​ത്തു​വ​ന്ന ആ​ദ്യ പ​ട്ടി​ക​യി​ല്‍ പേ​രു​ണ്ടാ​യി​ല്ല.

കു​ടും​ബ പ്ര​ശ്ന​ങ്ങ​ളെ ചൊ​ല്ലി ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ സ​ഹോ​ദ​രി ഉ​ഷ മോ​ഹ​ന്‍​ദാ​സ് ന​ല്‍​കി​യ പ​രാ​തി​യാ​ണ് ത​ട​സ​മാ​യ​തെ​ന്നാ​ണ് സൂ​ച​ന. മ​ന്ത്രി​യാ​യ​തി​നു ശേ​ഷം ഈ ​പ​രാ​തി​യി​ല്‍ കൂ​ടു​ത​ല്‍ വി​വാ​ദ​ങ്ങ​ളു​ണ്ടാ​യാ​ല്‍ അ​തു മ​ന്ത്രി​സ​ഭ​യു​ടെ പ്ര​തിഛാ​യ​യെ ബാ​ധി​ക്കു​മെ​ന്ന​തി​നാ​ല്‍ ഗ​ണേ​ഷ് കു​മാ​റി​നെ മാ​റ്റി നി​ര്‍​ത്തി​യ​താ​ണെ​ന്നു ക​രു​തു​ന്നു.

ആ​ര്‍. ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ ഒ​സ്യ​ത്തി​നെ ചൊ​ല്ലി​യു​ള്ള പ​രാ​തി​ക​ളു​മാ​യി ഗ​ണേ​ഷി​ന്‍റെ മൂ​ത്ത സ​ഹോ​ദ​രി ഉ​ഷ മോ​ഹ​ന്‍​ദാ​സ് മു​ഖ്യ​മ​ന്ത്രി​യെ​യും സി​പി​എം നേ​തൃ​ത്വ​ത്തേ​യും ഉ​ഷ മോ​ഹ​ന്‍​ദാ​സ് സ​മീ​പി​ച്ചി​രു​ന്നു. വി​ല്‍​പ്പ​ത്രം സം​ബ​ന്ധി​ച്ചു​ള്ള പ​രാ​തി​യാ​ണ് ഉ​ഷ മു​ഖ്യ​മ​ന്ത്രി​യു​ടെ​യും സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ​യും മു​ന്നി​ല്‍ ബോ​ധി​പ്പി​ച്ച​തെ​ന്നാ​ണ് സൂ​ച​ന.

ബാ​ല​കൃ​ഷ്ണ​പി​ള്ള​യെ അ​വ​സാ​ന കാ​ല​ത്തു പ​രി​ച​രി​ച്ചി​രു​ന്ന​തു ഗ​ണേ​ഷ്കു​മാ​റാ​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് ര​ണ്ടാ​മ​തൊ​രു വി​ല്‍​പ്പ​ത്രം ത​യാ​റാ​ക്കി​യി​രു​ന്നു​വെ​ന്നും അ​തി​ല്‍ ക്ര​മ​ക്കേ​ട് ഉ​ണ്ടെ​ന്നു​മാ​ണ് പ​രാ​തി. നേ​ര​ത്തെ പി​ള്ള​യും മ​ക​നും അ​ക​ല്‍​ച്ച​യി​ലാ​യി​രു​ന്നു. അ​ന്നു പി​ള്ള ര​ണ്ട് പെ​ണ്‍​മ​ക്ക​ളു​ടെ പേ​രി​ല്‍ സ്വ​ത്ത് സം​ബ​ന്ധി​ച്ച വി​ല്‍​പ്പ​ത്രം ത​യാ​റാ​ക്കി​യി​രു​ന്നു.

പി​ന്നീ​ട് ഗ​ണേ​ഷ്കു​മാ​റും പി​ള്ള​യു​മാ​യു​ള്ള അ​ക​ല്‍​ച്ച മാ​റി. ഇ​തി​നി​ട​യി​ല്‍ വി​ല്‍​പ്പ​ത്ര​ത്തി​ല്‍ ക്ര​മ​ക്കേ​ട് ഉ​ണ്ടാ​യി എ​ന്നാ​ണ് സ​ഹോ​ദ​രി ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണം. ഗ​ണേ​ഷ് മ​ന്ത്രി​യാ​യാ​ല്‍ ഈ ​പ്ര​ശ്നം സം​ബ​ന്ധി​ച്ചു കൂ​ടു​ത​ല്‍ ദോ​ഷ​മു​ണ്ടാ​കു​മെ​ന്നാ​ണ് ഉ​ഷ​യു​ടെ ഭ​യം.

കു​ടും​ബ പ്ര​ശ്ന​ങ്ങ​ള്‍ വി​വാ​ദ​മാ​കാ​തെ പ​രി​ഹ​രി​ച്ച​തി​നു ശേ​ഷം മ​തി മ​ന്ത്രി​സ്ഥാ​നം എ​ന്ന നി​ല​പാ​ടി​ലേ​ക്കു സി​പി​എം നേ​തൃ​ത്വ​ത്തെ എ​ത്തി​ച്ച​ത് ഇ​തേ​ത്തു​ട​ര്‍​ന്നാ​ണെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

8 കോടി വാക്സിനുമായി അമേരിക്ക; ഇന്ത്യയടക്കം നിരവധി രാജ്യങ്ങള്‍ക്ക് മുന്‍ഗണന

വാഷിംഗ്‌ടണ്‍: 8 കോടി വാക്സിനുകള്‍ വിതരണം ചെയ്യാനൊരുങ്ങി അമേരിക്ക. പ്രസിഡന്‍റ് ജോ ബൈഡനാണ് തീരുമാനം പ്രഖ്യാപിച്ചത്. നിലവില്‍ സഹായം നല്‍കിക്കൊണ്ടിരിക്കുന്ന ഇന്ത്യ, ബ്രസീല്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന എന്നാണ് സൂചന. എന്നാല്‍ ഇന്ത്യ മുന്നേ ആവശ്യപ്പെട്ടതനുസരിച്ചുള്ള ആസ്ട്രാ സെനേകാ, ഫൈസര്‍ വാക്സിന്‍, ജോണ്‍സന്‍ ആന്‍റ് ജോണ്‍സന്‍ വാക്സിന്‍ എന്നിവയടക്കമുള്ള വാക്സീനുകളാണ് അമേരിക്ക വിതരണത്തിനായി തയ്യാറാക്കുന്നത്. കുറഞ്ഞത് എട്ടുകോടി വാക്സിന്‍ തുടക്കത്തില്‍ രാജ്യങ്ങള്‍ക്കായി നല്‍കാന്‍ ലോകാരോഗ്യസംഘടനാ സംവിധാനം വഴി പദ്ധതിയൊരുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.ആദ്യഘട്ടമെന്ന […]

You May Like

Subscribe US Now