വീട്ടിലെത്തി ആദിത്യന്‍ ജയന്‍ ആയുധം കാട്ടി ഭീഷണിപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ട് അമ്ബിളി ദേവി

User
0 0
Read Time:3 Minute, 8 Second

കൊല്ലം: തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി തെളിവുകള്‍ പുറത്തു വിട്ട് അമ്ബിളിദേവി. തന്റെ വീട്ടിലെത്തി ആദിത്യന്‍ ജയന്‍ ആയുധം കാട്ടി ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളാണ് അമ്ബിളി ദേവി പുറത്തു വിട്ടത്. കഴിഞ്ഞ 23ന് വൈകിട്ടാണ് അമ്ബിളി ദേവിയുടെ വീട്ടിലെത്തി ആദിത്യന്‍ ജയന്‍ കൊല്ലുമെന്ന് ഭീഷണി മുഴക്കിയത്.

‘ കത്തി കാട്ടി ഭീഷണിപ്പെടുത്തി. കുത്തും വെട്ടും കൊല്ലും എന്നൊക്കെ പറഞ്ഞു. അപ്പുവിനു വേണ്ടി വാങ്ങിക്കൊണ്ടു വന്നതാണെന്ന് പറഞ്ഞു വസ്ത്രവും വലിച്ചെറിഞ്ഞു. ഞാന്‍ പറഞ്ഞൊരു കാര്യമാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. സ്നേഹത്തോടുകൂടി കൊടുക്കുന്ന കാര്യത്തെ പിന്നീട് ഇങ്ങനെ പറഞ്ഞപ്പോള്‍ എന്തോപോലെ തോന്നി. അയാളുടെ കടങ്ങളുടെ കാരണം കുഞ്ഞുങ്ങള്‍ക്കും എനിക്കും വസ്ത്രങ്ങള്‍ വാങ്ങി തന്നതുകൊണ്ടാണെന്ന് പറഞ്ഞു.

ആദ്യ ഭര്‍ത്താവില്‍ ഉണ്ടായ മകന്, അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തു,,, അതൊക്കെ അയാളുടെ കാശ് ആണ്, അങ്ങനെ പൈസ പോയി എന്നൊക്കെ പറഞ്ഞപ്പോള്‍ വിഷമമുണ്ടായി. ‘നിങ്ങള്‍ എന്നെ സാമ്ബത്തികമായി സഹായിച്ചിട്ടുണ്ടെങ്കില്‍, ആ ചെറുക്കന്റെ അണ്ണാക്കില്‍ അത് ഞാന്‍ കുത്തിക്കേറ്റി കൊടുത്തിട്ടുണ്ട്.’ഇങ്ങനെ അയാള്‍ പറഞ്ഞത് എന്നില്‍ വളരെ വിഷമമുണ്ടാക്കി.’-അമ്ബിളി ദേവി പറഞ്ഞു.

അപ്പോള്‍ ഞാന്‍ പറഞ്ഞു, ‘ജയന്‍ ചേട്ടന്‍ ഇനി അപ്പുവിനു വേണ്ടി വാങ്ങി പൈസ കളയല്ലേ, ചെറിയ ആള്‍ക്ക് എന്തെങ്കിലും വാങ്ങികൊടുത്തോളൂ. അപ്പുവിന് കൊടുക്കാന്‍ ഞാനുണ്ട്. പിന്നീട് അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. അവസാനമാണ് ആ വസ്ത്രം എടുത്തെറിഞ്ഞത്. എന്തിനാണ് വലിച്ചെറിഞ്ഞതെന്ന് അറിയില്ല.

അതിനുശേഷം പുറത്തേയ്ക്കു പോയി ഗേറ്റില്‍ ചവിട്ടി. പോക്കറ്റില്‍ നിന്നു കത്തിയെടുത്ത് വെട്ടും കുത്തും എല്ലാത്തിനെയും തീര്‍ത്തുകളയും എന്ന രീതിയില്‍ സംസാരിച്ചു.’ഇനി മേലാല്‍ ഇവിടെ വരില്ല എന്നൊക്കെ പറഞ്ഞാണ് പോകുന്നത്. അതിനു ശേഷം ഇത് പുറത്തറിയരുത് എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഞാന്‍ നാറിയതിനേക്കാള്‍ കൂടുതല്‍ നീ നാണംകെടും എന്നു പറഞ്ഞു.’-അമ്ബിളി ദേവി പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മഞ്ഞുമലയിടിഞ്ഞ് ഉത്തരാഖണ്ഡിലുണ്ടായ മിന്നല്‍ പ്രളത്തില്‍എട്ട് മരണം, 384 പേരെ രക്ഷപ്പെടുത്തി; സഹായം വാഗ്ദാനം ചെയ്ത് അമിത്ഷാ

ഡെറാഡൂണ്‍ : ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് എട്ട് പേര്‍ മരിച്ചു. നിതി താഴ്‌വരയിലെ സുമ്നയിലാണ് പ്രളയമുണ്ടായിരിക്കുന്നത്. ഇന്ത്യാ- ചൈന അതിര്‍ത്തിയുള്ള ചമോലി ജില്ലയിലാണ് അപകടം സംഭവിച്ചത്. ബോര്‍ഡര്‍ റോഡ് ടാസ്‌ക് ഫോഴ്സിന്റെ കമാന്റര്‍ കേണല്‍ മനീഷ് കപിലാണ് ആദ്യ വിവരം ജില്ലാഭരണ കൂടത്തിന് കൈമാറിയത്. അതിവേഗ രക്ഷാ പ്രവര്‍ത്തനം നടത്തിയതിനാല്‍ സൈന്യത്തിന് 384 പേരെ രക്ഷിക്കാനായി. ഇന്ന് രാവിലെയോടെയാണ് പൊടുന്നനെ പ്രളയമുണ്ടായത്. ഹിമാലയന്‍ മലനിരയില്‍ മഞ്ഞുമലയിടിഞ്ഞാണ് ദുരന്തത്തിനുള്ള കാരണം. […]

Subscribe US Now