വീണ ജോര്‍ജ് ആരോഗ്യമന്ത്രി, കെ രാധാകൃഷ്ണന് ദേവസ്വം, ബാലഗോപാലിന് ധനകാര്യം

User
0 0
Read Time:2 Minute, 36 Second

രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ ഏകദേശ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ ആഭ്യന്തരം, വിജിലന്‍സ്, ഐടി, പരിസ്ഥിതി വകുപ്പുകള്‍ കൈകാര്യം ചെയ്യും. ആരോഗ്യ വകുപ്പിന്റെ ചുമതല വീണ ജോര്‍ജിനാണ്. കെ.എന്‍ ബാലഗോപാല്‍ ധനമന്ത്രിയാകും. പി. രാജീവിനാണ് വ്യവസായ വകുപ്പിന്റെ ചുമതല. തദ്ദേശവകുപ്പാണ് എം.വി ഗോവിന്ദന് നല്‍കിയിരിക്കുന്നത്. സപ്രധാന വകുപ്പായ ദേവസ്വം മുതിര്‍ന്ന നേതാവ് കെ. രാധാകൃഷ്ണന് നല്‍കിയതാണ് ശ്രദ്ധേയമായ തീരുമാനം.

ഇന്നുചേര്‍ന്ന സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. എല്ലാ മന്ത്രിമാരുടെയും വകുപ്പുകള്‍ നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയെയാണ് എല്‍ഡിഎഫ് ചുമതലപ്പെടുത്തിയിരുന്നത്. മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച്‌ ഔദ്യോഗിക സ്ഥിരീകരണം വരേണ്ടതുണ്ട്.

മന്ത്രിമാരും വകുപ്പുകളും

പിണറായി വിജയന്‍- പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, പരിസ്ഥിതി

കെ.എന്‍. ബാലഗോപാല്‍- ധനകാര്യം

വീണ ജോര്‍ജ്- ആരോഗ്യം

പി. രാജീവ്- വ്യവസായം

കെ.രാധാകൃഷണന്‍- ദേവസ്വം, പാര്‍ലമെന്ററി കാര്യം, പിന്നാക്കക്ഷേമം

ആര്‍.ബിന്ദു- ഉന്നത വിദ്യാഭ്യാസം

വി.ശിവന്‍കുട്ടി – പൊതുവിദ്യാഭ്യാസം, തൊഴില്‍

എം.വി. ഗോവിന്ദന്‍- തദ്ദേശസ്വയംഭരണം, എക്‌സൈസ്

പി.എ. മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം

വി.എന്‍. വാസവന്‍- സഹകരണം, രജിസ്‌ട്രേഷന്‍

കെ. കൃഷ്ണന്‍കുട്ടി- വൈദ്യുതി

ആന്റണി രാജു- ഗതാഗതം

എ.കെ. ശശീന്ദ്രന്‍- വനം വകുപ്പ്

റോഷി അഗസ്റ്റിന്‍- ജലവിഭവ വകുപ്പ്

അഹമ്മദ് ദേവര്‍കോവില്‍- തുറമുഖം

സജി ചെറിയാന്‍- ഫിഷറീസ്, സാംസ്‌കാരികം

വി. അബ്ദുറഹ്‌മാന്‍- ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം

ജെ.ചിഞ്ചുറാണി- ക്ഷീരവകുപ്പ്, മൃഗസംരക്ഷണം

കെ.രാജന്‍- റവന്യു

പി.പ്രസാദ്- കൃഷി

ജി.ആര്‍. അനില്‍- സിവില്‍ സപ്ലൈസ്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം ; 'ടൗട്ടേ'ക്ക് പിന്നാലെ 'യാസ് ചുഴലിക്കാറ്റ്

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ മെയ് 23 ഓടെ ന്യൂനമര്‍ദ്ദം രൂപംകൊള്ളുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കുന്നു . ഇത് ചുഴലിക്കാറ്റായി മാറിയാല്‍ ‘യാസ് ‘എന്ന പേരിലാവും അറിയപ്പെടുക. അറബിക്കടലില്‍ രൂപം കൊണ്ട “ടൗട്ടേ” ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചതിന് പിന്നാലെയാണ് ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ചുഴലിക്കാറ്റ് രൂപപ്പെടുന്നത്. ഒമാന്‍ നല്‍കുന്ന ‘യാസ് ‘ എന്ന പേരിലാണ് പുതിയ ചുഴലിക്കാറ്റ് അറിയപ്പെടുക. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുകയാണെന്നും മെയ് 23 ഓടെ […]

You May Like

Subscribe US Now