വെങ്കയ്യ നായിഡുവിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന്​ ബ്ലൂടിക്ക്​ ഒഴിവാക്കി

User
0 0
Read Time:2 Minute, 3 Second

ന്യൂഡല്‍ഹി: ഉപരാഷ്​ട്രപതി വെങ്കയ്യ നായിഡുവിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന്​ ബ്ലൂടിക്ക്​ ഒഴിവാക്കി ട്വിറ്റര്‍. ശനിയാഴ്​ചയാണ്​ ട്വിറ്റര്‍ ബ്ലൂ ടിക്ക് നീക്കം ചെയ്തത് .എം.വെങ്കയ്യ നായിഡു എന്ന പേരിലുള്ള അക്കൗണ്ടിലെ ബ്ലൂടിക്ക് ആണ് ട്വിറ്റര്‍ ഒഴിവാക്കിയത്​. എന്നാല്‍, വൈസ്​ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലെ ടിക്ക്​ നിലനിര്‍ത്തിയിട്ടുണ്ട്​. ഏ​കദേശം 13 ലക്ഷത്തോ​ളം ഫോളോവര്‍മാരുള്ള അക്കൗണ്ടിലെ ബ്ലുടിക്കാണ്​​ നീക്കം ചെയ്തിരിക്കുന്നത് .

അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പിക്കുന്നതിനായാണ്​ സാധാരണയായി ബ്ലൂടിക്ക്​ ട്വിറ്റര്‍ നല്‍കാറുള്ളത്​. മാധ്യമങ്ങള്‍ , സെലിബ്രേറ്റികള്‍ കമ്ബനികള്‍, എന്‍.ജി.ഒകള്‍ എന്നിവര്‍ക്കെല്ലാം ട്വിറ്റര്‍ ബ്ലുടിക്ക്​ നല്‍കാറുണ്ട്​. ഇവരെ പ്രത്യേകം തിരിച്ചറിയുന്നതിനായാണ്​ ഇത്തരമൊരു അടയാളം നിലനിര്‍ത്തുന്നത് .

അക്കൗണ്ടിലുള്ള പേരില്‍ മാറ്റം വരുത്തിയാല്‍ ചിലപ്പോള്‍ ട്വിറ്ററില്‍ ബ്ലുടിക്ക്​ നഷ്​ടപ്പെട്ടേക്കും കുറേ ദിവസത്തേക്ക്​ അക്കൗണ്ട്​ ഉപയോഗിക്കാതിരുന്നാലും അപൂര്‍ണമായ അക്കൗണ്ടുകള്‍ക്കും ഇത്​​ നഷ്​ടപ്പെ​ട്ടേക്കാം. അതേസമയം, വെങ്കയ്യ നായിഡുവിന്‍റെ അക്കൗണ്ടിലെ ബ്ലൂടിക്ക്​ എന്ത് കാരണത്താലാണ് ട്വിറ്റര്‍ ഒഴിവാക്കിയതെന്നത്​ സംബന്ധിച്ച്‌​ ഇനിയും വ്യക്​തത വന്നിട്ടില്ല .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജ്യത്ത് രോഗമുക്തി നിരക്ക് ഉയരുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,20,529 പേര്‍ക്ക് കൂടി കൊവിഡ്

ആശ്വാസമായി രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയുന്നു . 1,20,529 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് റിപ്പോര്‍ട്ട്‌ ചെയ്തത. 2 മാസത്തിനിടെ ഏറ്റവും കുറവ് കൊവിഡ് കേസുകളാണ് ഇന്നലെ രാജ്യത്ത് റിപ്പോര്‍ട്ട്‌ ചെയ്തത്. 3,380 മരണങ്ങളും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. 1,97,894 പേര്‍ കൊവിഡ് രോഗമുക്തരായി. രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 15,55,248 ആയി കുറഞ്ഞു. അതേസമയം 22.78 കോടിയിലേറെ പേര്‍ വാക്സീന്‍ സ്വീകരിച്ചതായും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ബയോളജിക്കല്‍-ഇ കമ്ബനിയുടെ […]

You May Like

Subscribe US Now