വേമ്ബനാട് കായലില്‍ പ്ലാസ്റ്റിക് വാരി ജീവിക്കുന്ന രാജപ്പന്റെ പണം തട്ടിയെന്ന കേസ്; എടുത്ത പണം തിരികെ നല്‍കാമെന്ന് സഹോദരി

User
0 0
Read Time:2 Minute, 16 Second

കോട്ടയം: വേമ്ബനാട് കായലില്‍ പ്ലാസ്റ്റിക് വാരി ജീവിക്കുന്ന രാജപ്പന്റെ പണം തട്ടിയെന്ന കേസ് ഒത്തു തീര്‍പ്പാക്കുന്നു. എടുത്ത പണം തിരികെ നല്‍കാമെന്ന് സഹോദരി ഇടനിലക്കാര്‍ വഴി പൊലീസിനെ അറിയിച്ചു. പണം നല്‍കിയാല്‍ കേസ് പിന്‍വലിക്കാമെന്ന് രാജപ്പന്‍ പൊലീസിനെ അറിയിച്ചു

മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി പ്രശംസിച്ച രാജപ്പന് സുമനസുകള്‍ സഹായമായി നല്‍കിയ പണം തട്ടിയെന്നായിരുന്നു പരാതി. താന്‍ അറിയാതെ ബാങ്ക് അകൗണ്ടില്‍ നിന്ന് സഹോദരി അഞ്ച് ലക്ഷം രൂപ പിന്‍വലിച്ചെന്നാണ് കോട്ടയം എസ്പിക്ക് നല്‍കിയ പരാതിയില്‍ ആരോപിച്ചത്.

രാജപ്പന്റെ അകൗണ്ടില്‍ നിന്ന് സഹോദരി പിന്‍വലിച്ച 5 ലക്ഷം രൂപയും എടിഎം കാര്‍ഡ് ഉപയോഗിച്ചു സാധനങ്ങള്‍ വാങ്ങിയ ഇരുപതിനായിരം രൂപയും അടക്കം തിരിച്ചു നല്‍കാമെന്ന് സഹോദരി പൊലീസിനെ അറിയിച്ചു.പിന്നീട് പണം തിരിച്ചു നല്‍കിയാല്‍ കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്നും കേസ് പിന്‍വലിക്കാമെന്നും രാജപ്പന്‍ പൊലീസിനോട് പറഞ്ഞു. പണം തിരിച്ചു കിട്ടിയാല്‍ കോടതിയെ അറിയിച്ച്‌ കേസ് പിന്‍വലിക്കാനുളള നടപടികള്‍ കൈക്കൊള്ളാനാണ് പൊലീസ് തീരുമാനം.

അതേസമയം കേസില്‍ അന്വേഷണം മുറുകിയതോടെ സഹോദരി വിലാസിനിയും ഭര്‍ത്താവും മകനും ഒളിവില്‍ പോയിരുന്നു. ഇവരുടെ സുഹൃത്തുക്കളാണ് പൊലീസിനെ ബന്ധപ്പെട്ട് ഒത്തു തീര്‍പ്പിനുള്ള ശ്രമം നടത്തിയത്.

സഹോദരി തിരിച്ചു നല്‍കുന്ന പണം രാജപ്പന്റെ മാത്രം അകൗണ്ടില്‍ നിക്ഷേപിക്കുമെന്ന് പൊലീസ് അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൂടുതല്‍ മക്കളുള്ള മാതാപിതാക്കള്‍ക്ക്​​ ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച്‌​ മിസോറാം മന്ത്രി

ഐസ്വാള്‍: മിസോറാമില്‍ ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങളുള്ള കുടുംബത്തിന്​ സമ്മാനം പ്രഖ്യാപിച്ച്‌​ മന്ത്രി. ജനസംഖ്യാ പ്രാതിനിധ്യം കുറഞ്ഞ മിസോ സമുദായത്തിന്​ പ്രാമുഖ്യമുള്ള മണ്​ഡലത്തിലാണ്​ കായിക മന്ത്രി റോബര്‍ട്ട്​ റൊമാവിയ റോയ്​​ട്ടെയുടെ പ്രഖ്യാപനം. രാജ്യത്ത്​ പല സംസ്​ഥാനങ്ങളും ജനസംഖ്യാ നിയന്ത്രണത്തിന്​ നടപടികള്‍ ശക്​തമാക്കി വരുന്നതിനിടെയാണ്​ ​മിസോ മന്ത്രി തന്‍റെ മണ്​ഡലത്തിലെത്തി കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക്​ സമ്മാനം പ്രഖ്യാപിച്ചത്​. പിതാവിനോ മാതാവിനോ കൈപ്പറ്റാം. ഒരു സര്‍ട്ടിഫിക്കറ്റും ട്രോഫിയും ഇതോടൊപ്പം ലഭിക്കും. ഐസ്വാള്‍ ഈസ്റ്റ്​- 2 മണ്​ഡലത്തിലുള്ളവര്‍ക്കു […]

You May Like

Subscribe US Now