വോട്ടര്‍പ്പട്ടികയുടെ ശുദ്ധീകരണമാണ് കമീഷന്‍ ആദ്യം ചെയ്യേണ്ടത് -ചെന്നിത്തല

User
0 0
Read Time:1 Minute, 37 Second

തിരുവനന്തപുരം: വോട്ടര്‍പ്പട്ടിക വെബ് സൈറ്റില്‍ ലഭ്യമാണെന്നും ചോര്‍ത്തേണ്ട കാര്യമില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വ്യാജ വോട്ടര്‍മാരെ ചേര്‍ത്തവര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കേണ്ടത്. പാവപ്പെട്ട താല്‍കാലിക ജീവനക്കാരെ പിരിച്ചുവിട്ടത് കൊണ്ട് പ്രശ്നത്തിന് പരിഹാരമാവില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

ഇരട്ട വോട്ട് വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ഒളിച്ചുകളിക്കുകയാണ്. നാലര ലക്ഷം വ്യാജ വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ കൈമാറിയിട്ട് കമീഷന്‍ കണ്ടില്ലെന്ന് നടിച്ചു. 38,000 വ്യാജ വോട്ടുകള്‍ മാത്രമുള്ളൂവെന്ന് പറഞ്ഞ് കബളിപ്പിച്ചു.

തെരഞ്ഞെടുപ്പ് കമീഷന്‍റെ വെബ്സൈറ്റില്‍ നല്‍കിയ വോട്ടര്‍പ്പട്ടികയില്‍ നിന്നാണ് വ്യാജ വോട്ടര്‍മാരെ കണ്ടെത്തിയത്. വോട്ടര്‍പ്പട്ടികയുടെ ശുദ്ധീകരണം നടത്തുകയാണ് കമീഷന്‍ ആദ്യം ചെയ്യേണ്ടത്. ക്രൈംബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. അന്വേഷണം കൊണ്ട് എന്ത് പ്രയോജനമെന്ന് അറിയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാന സര്‍ക്കാരിന്റ കോവിഡ് മരണക്കണക്കില്‍ അവ്യക്തത: വിമര്‍ശനവുമായി കേന്ദ്രം

ഡല്‍ഹി: കേരളത്തിലെ കോവിഡ് മരണങ്ങള്‍ സംബന്ധിച്ച കണക്കില്‍ അവ്യക്തതയുണ്ടെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ മരിച്ചവരുടെ പേര് വിവരങ്ങള്‍ കേരളം വെളിപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചു. കോവിഡ് മരണനിരക്ക് കുറച്ചു കാണിക്കുന്നതിനായി ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ ചില കോവിഡ് മരണങ്ങള്‍ ഔദ്യോഗിക രേഖകകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നാണ് കേന്ദ്രത്തിന്റെ നിഗമനം. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ഡിസംബറിന് ശേഷം കോവിഡ് ബാധിച്ച്‌ മരിച്ച സ്ത്രീകളുടെയും, പുരുഷന്മാരുടെയും എണ്ണം […]

Subscribe US Now