വ്യവസായ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ കമ്ബനികള്‍ക്കും വാക്സിന്‍ നേരിട്ട് വാങ്ങാന്‍ അനുമതി

User
0 0
Read Time:1 Minute, 47 Second

തിരുവനന്തപുരം: നിര്‍മ്മാണ കമ്ബനികളില്‍ നിന്ന് നേരിട്ട് കോവിഡ് വാക്സിന്‍ വാങ്ങാന്‍ വ്യവസായ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ കമ്ബനികള്‍ക്കും അനുമതി നല്‍കി സംസ്ഥാന ആരോഗ്യ വകുപ്പ്.

സ്വകാര്യ ആശുപത്രികള്‍ക്കും ആശുപത്രികളുമായി ധാരണയുണ്ടാക്കിയിട്ടുള്ള വ്യവസായ സ്ഥാപനങ്ങള്‍ക്കും കമ്ബനികള്‍ക്കുമാണ് വാക്സിന്‍ നേരിട്ട് വാങ്ങാന്‍ അനുമതി ലഭിച്ചിരിക്കുന്നത്.

ആശുപത്രികളുമായി ധാരണയുണ്ടാക്കിയിട്ടില്ലാത്ത വ്യവസായ സ്ഥാപനങ്ങള്‍ക്കും കമ്ബനികള്‍ക്കും പ്രത്യേക വാക്‌സിന്‍ വിതരണ കേന്ദ്രമായി രജിസ്റ്റര്‍ ചെയ്യാം. ജില്ലാ ആരോഗ്യ വിഭാഗത്തിനാണ് ഇത് സംബന്ധിച്ച അപേക്ഷ സമര്‍പ്പിക്കേണ്ടത്.

ഓണ്‍ലൈന്‍ വഴി മാത്രമെ വാക്‌സിനായി രജിസ്റ്റര്‍ ചെയ്യാവൂ. സ്‌പോട്ട് രജിസ്‌ട്രേഷന്‍ അനുവദിക്കില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. 45 വയസിന് മുകളില്‍ പ്രായമുളളവര്‍ക്കും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. മുന്‍കൂര്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ മാനദണ്ഡത്തില്‍ സ്വകാര്യ ആശുപത്രികള്‍ വാങ്ങുന്ന വാക്സിന്‍ 18 വയസിനും 45 വയസിനും ഇടയിലുള്ളവര്‍ക്ക് നല്‍കാം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വാട്‌സ്‌ആപ്പിന് ആശങ്ക വേണ്ട; പുതിയ ഐടി നിയമങ്ങള്‍ സ്വകാര്യതയെ ബഹുമാനിച്ചുകൊണ്ടെന്ന് ആവര്‍ത്തിച്ച്‌ കേന്ദ്രം

പുതിയ ഐടി നിയമത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തി. പുതിയ നിയമം സ്വാകാര്യതയെ ബഹുമാനിച്ചു കൊണ്ടാണ് തയ്യാറാക്കിയതാണ്. അതില്‍ വാട്‌സ്‌ആപ്പിന് ആശങ്ക വേണ്ടെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. സമൂഹ മാധ്യമങ്ങള്‍ വഴി നടക്കുന്ന ദുരുപയോഗം തടയുകയാണ് ലക്ഷ്യംമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. സോഷ്യല്‍ മീഡിയ ദുരുപയോഗം തടയാന്‍ മാത്രമാണ് പുതിയ നിയമങ്ങള്‍ കൊണ്ടുവന്നതെന്നും.നിയമം നിലവില്‍ വരുന്നതോടെ സാമൂഹ്യ മാധ്യമങ്ങളിലെ സാധാരണ […]

You May Like

Subscribe US Now