വ്യാജ വോട്ടര്‍മാരുടെ വിവരങ്ങള്‍ പുറത്ത് വിടും, തിര‍ഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍ അദ്ഭുതകരമാണെന്ന് ചെന്നിത്തല

User
0 0
Read Time:2 Minute, 27 Second

തിരുവനന്തപുരം :സംസ്ഥാനത്തെ വ്യാജ വോട്ടര്‍മാരുടെ വിവരങ്ങള്‍ നാളെ പുറത്ത് വിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിര‍ഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍ അദ്ഭുതകരമാണെന്നും വ്യക്തമായ തെളിവുകള്‍ താന്‍ നല്‍കിയിരുന്നതായും ചെന്നിത്തല അവകാശപ്പെടുന്നു.

നാല് ലക്ഷത്തി മുപ്പത്തിനാലായിരം പരാതികളാണ് നല്‍കിയതെന്നും എന്നാല്‍ കമ്മീഷന്റെ കണ്ടെത്തല്‍ ഞെട്ടിക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ വ്യാജ വോട്ടര്‍മാരുടെ മുഴുവന്‍ വിവരങ്ങളും നാളെ പുറത്തുവിടുമെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

കായംകുളത്തെ വോട്ടറേ സ്വാധീനിക്കാനുള്ള ശ്രമത്തെ അപലപിച്ച പ്രതിപക്ഷ നേതാവ്, തപാല്‍ വോട്ട് പ്രക്രിയ ഒട്ടും സുരക്ഷിതമല്ലെന്നു കുറ്റപ്പെടുത്തി. പെന്‍ഷന്‍ കൊടുത്തിട്ട് വോട്ട് സ്വാധീനിക്കുന്ന രീതി പല ഭാഗങ്ങളില്‍ ഉള്ളതായും ആക്ഷേപമുണ്ട്. സംസ്ഥാനത്ത് ജനവിധി അട്ടിമറിക്കാന്‍ വലിയ ഗൂഢാലോചന നടക്കുന്നു. കള്ള വോട്ട് ചെയ്യാന്‍ മഷി വരെ വിതരണം ചെയ്യുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്ത് 38,586 ഇരട്ട വോട്ടുകള്‍ മാത്രമാണുള്ളതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതില്‍ വ്യക്തമാക്കിയത്. ബിഎല്‍ഒമാരുടെ പരിശോധനയിലാണ് കണ്ടെത്തല്‍. തിരഞ്ഞെടുപ്പ് സംശുദ്ധി കാത്ത് സൂക്ഷിക്കാന്‍ കമ്മീഷന് ബാധ്യതയുണ്ടെന്നും നിഷ്പക്ഷമായി തിരഞ്ഞെടുപ്പ് നടത്തുമെന്നും വ്യക്തമാക്കിയ കമ്മീഷന്‍, വോട്ടര്‍ പട്ടികയില്‍ ഇനി മാറ്റം സാധ്യമല്ലെന്നും കോടതിയെ അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ്: 45 വയസ്സിനുമേല്‍ ഉള്ളവര്‍ക്കുള്ള കുത്തിവയ്പ്പ് നാളെ മുതല്‍

തിരുവനന്തപുരം: 45 വയസ്സിനുമേല്‍ ഉള്ളവര്‍ക്കുള്ള കോവിഡ് പ്രതിരോധ മരുന്നുവിതരണം നാളെ (ഏപ്രില്‍ 1)തുടങ്ങും. ദിവസം രണ്ടരലക്ഷം പേര്‍ക്ക് വീതം മരുന്നുനല്‍കാനാണ് സര്‍ക്കാര്‍ ശ്രമം. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികള്‍, ക്യാമ്ബുകള്‍ എന്നിവിടങ്ങളില്‍ വാക്‌സിനേഷന് സൗകര്യം ലഭ്യമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 45 വയസിന് മുകളില്‍ പ്രായമുള്ള ആരും തന്നെ വാക്‌സിന്‍ എടുക്കാന്‍ വിമുഖത കാണിക്കരുതെന്ന് ആരോഗ്യ വകുപ്പു മുന്നറിയിപ്പു നല്കുന്നു. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന […]

You May Like

Subscribe US Now