ശക്തമായ കാറ്റു വീശാന്‍ സാധ്യത; ജൂലൈ പത്തുവരെ മത്സ്യബന്ധനത്തിന് വിലക്ക്

User
0 0
Read Time:3 Minute, 15 Second

തിരുവനന്തപുരം: സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യത. ജൂലൈ എട്ടു മുതല്‍ 10 വരെ കേരള-കര്‍ണാടക തീരത്തും, ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

ഇന്നു (ജൂലൈ 06) മുതല്‍ 10 വരെ തെക്കു പടിഞ്ഞാറന്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടലിലും ജൂലൈ എട്ടിന് ബംഗാള്‍ ഉള്‍ക്കടല്‍, കന്യാകുമാരി, ഗള്‍ഫ് ഓഫ് മാന്നാര്‍ മേഖലകളിലും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ജൂലൈ ഒമ്ബത്, 10 തീയതികളില്‍ തമിഴ്നാട് തീരത്തും തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്നും കളക്ടര്‍ അറിയിച്ചു.

അതേസമയം അടുത്ത അഞ്ച് ദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ശനിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ജൂലായ് പത്തിന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അതിശക്തമായ മഴയുണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ കേരള തീരത്തു നിന്ന് മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശമുണ്ട്.

വ്യാഴാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ക്കും വെള്ളിയാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കും ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകള്‍ക്കും യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

നടിയെ പീഡിപ്പിച്ച കേസ്: മുന്‍ തമിഴ്‌നാട് മന്ത്രി മണികണ്ഠന് കര്‍ശന ഉപാധികളോടെ ജാമ്യം

ചെന്നൈ: ഒപ്പം താമസിച്ചിരുന്ന നടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ തമിഴ്‌നാട്ടിലെ മുന്‍ മന്ത്രി എം.മണികണ്ഠന് മദ്രാസ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതിയുടെ പാസ്‌പോര്‍ട്ട് വിചാരണ കോടതിയില്‍ ഹാജരാക്കണമെന്നും രണ്ടാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നും അടക്കമുള്ള കര്‍ശന ഉപാധികളോടെയാണ് ജസ്റ്റിസ് എം.നിര്‍മല്‍കുമാര്‍ പ്രതിക്ക് ജാമ്യം അനുവദിച്ചത്. കോടതി നിര്‍ദേശിച്ചു. വിവാഹവാഗ്ദാനം നല്‍കി നടിയെ പീഡിപ്പിക്കുകയും നിര്‍ബന്ധിച്ച്‌ ഗര്‍ഭഛിദ്രം നടത്തുകയും ചെയ്‌തെന്ന കേസില്‍ ജൂണ്‍ 20-നാണ് മണികണ്ഠനെ പോലീസ് അറസ്റ്റ് […]

You May Like

Subscribe US Now