ശനി ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ നിയന്ത്രണം; ശനിയാഴ്ച സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടക്കം അവധി

User
0 0
Read Time:3 Minute, 19 Second

തിരുവനന്തപുരം: സംസ്ഥാനത്ത് വാരാന്ത്യ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചില്ല, പകരം ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇരുപത്തിനാലാം തീയതി ശനിയാഴ്ച എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചു.

അടുത്ത ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം. വിവാഹം, പാലുകാച്ചല്‍ തുടങ്ങിയ ആഘോഷ പരിപാടികള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തടസമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം. വേനല്‍ക്കാല ക്യാമ്ബുകള്‍ നടത്തേണ്ടെന്നും യോഗം തീരുമാനിച്ചു.

വാക്സിന്‍ വിതരണം സുഗമമാക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ വാക്സിന്‍ വിതരണം നടത്തണം. ഓണ്‍ലൈനായി പരമാവധി പേര്‍ക്ക് രജിസ്ട്രേഷന്‍ നല്‍കി ടോക്കണ്‍ നല്‍കണം. വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാനാണ് ക്രമീകരണം.

ഹോസ്റ്റലുകളില്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണം. കോവിഡ് നിയന്ത്രണത്തിന് തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് തല കമ്മിറ്റികള്‍ക്ക് ചുമതല നല്‍കി.

സി എസ് എല്‍ ടി സി കള്‍ വര്‍ദ്ധിപ്പിക്കും. അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക വാക്സിന്‍ വിതരണ ക്യാമ്ബുകള്‍ ഏര്‍പ്പെടുത്തും. എന്നും വൈകുന്നേരം മൂന്നരയ്ക്ക് മുഖ്യമന്ത്രിയുടെ പ്രത്യേക അവലോകന യോഗങ്ങള്‍ ചേരാനും തീരുമാനമായി.

സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം മാത്രം ജീവനക്കാര്‍. സ്വകാര്യമേഖലയും വര്‍ക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദ്ദേശിച്ചു. ബീച്ചുകളിലും പാര്‍ക്കുകളിലും കര്‍ശന നിയന്ത്രണം നടപ്പാക്കും.

സംസ്ഥാനത്തെ കോവിഡ് ക്വാറന്റീന്‍ മാര്‍ഗനിര്‍ദേശങ്ങളും പരിഷ്കരിച്ചു. ഹൈറിസ്ക് സമ്ബര്‍ക്കത്തിലുള്ളവര്‍ക്ക് നിരീക്ഷണം 14 ദിവസമായി വര്‍ദ്ധിപ്പിച്ചു. രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ക്വാറന്റീനിലാക്കും. എട്ടാം ദിവസം ആര്‍ ടി പി സി ആര്‍ പരിശോധന നടത്തണം. കോവിഡ് നെഗറ്റീവ് ആണെങ്കിലും തുടര്‍ന്നുള്ള ഏഴ് ദിവസം കൂടി നിരീക്ഷണത്തിലിരിക്കേണ്ടതാണ്. അത്യവാശ്യം ഉണ്ടെങ്കില്‍ മാത്രം പുറത്ത് പോകാമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഓക്​സിജന്‍ ടാങ്കര്‍ ചോര്‍ന്നു; ജീവശ്വാസം ലഭിക്കാതെ വെന്‍റിലേറ്ററിലായിരുന്ന 22 രോഗികള്‍ മരിച്ചു

നാസിക്​: മഹാരാഷ്​ട്രയിലെ നാസികില്‍ ഓക്​സിജന്‍ ടാങ്കര്‍ ചേര്‍ന്ന്​ 22 കോവിഡ്​ രോഗികള്‍ മരിച്ചു. സാക്കിര്‍ ഹുസൈന്‍ ആശുപത്രിയില്‍ ബുധനാഴ്ചയാണ്​ സംഭവം. 22പേര്‍ നിലവില്‍ മരിച്ചതായി ജില്ലാ കലക്​ടര്‍ സൂരജ്​ മന്ദാരെ മാധ്യമങ്ങളോട്​ പറഞ്ഞു. വെന്‍റിലേറേറ്റില്‍ കഴിയുകയായിരുന്ന രോഗികളാണ്​ മരിച്ചതെന്നാണ്​ വിവരം. ഓക്​സിജന്‍ ടാങ്കിലുണ്ടായ ചോര്‍ച്ചയാണ്​ രോഗികളെ മരണത്തിലേക്ക്​ നയിച്ചതെന്നാണ്​ വിവരം. ചോര്‍ച്ച സംഭവിച്ചതോടെ വെന്‍റിലേറ്ററിലേക്കുള്ള ഓക്​സിജന്‍ വിതരണം തടസ്സപ്പെട്ടിരുന്നു.

You May Like

Subscribe US Now