എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി തൃശൂര്‍ നിയോജകമണ്ഡകത്തില്‍ പ്രചാരണം ആരംഭിച്ചു. പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് വൈകിട്ട് നടക്കുന്ന റോഡ് ഷോയോടെ ആരംഭിക്കും. ഇത്തവണ തൃശൂര്‍ ജനങ്ങള്‍ തനിക്ക് തരുമെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല പ്രചാരണ വിഷയമല്ല, വികാര വിഷയമാണെന്നും ജില്ലയിലെ ടൂറിസം വികസനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
“ശബരിമല പ്രചാരണ വിഷയമല്ല, വികാര വിഷയമാണ്. സുപ്രിം കോടതി എന്താ പറഞ്ഞതെന്നും അതിനെ ആയുധമാക്കി എന്ത് തോന്ന്യാസമാണ് കാണിച്ചതെന്നും എല്ലാവര്ക്കും അറിയാവുന്നതാണ്. ആ തോന്നിവാസികളെ വകവരുത്തണം. ജനാധിപത്യ രീതിയില്‍ തന്നെ വകവരുത്തണം.”- സുരേഷ് ഗോപി പറഞ്ഞു.
ആരോഗ്യ പ്രശ്നങ്ങള്‍ ലരണം അദ്ദേഹം ഇതുവരെ പ്രചാരണത്തിന് ഉറങ്ങിയിരുന്നില്ല. അദ്ദേഹം പ്രചാരണം ആരംഭിച്ചത് വടക്കുംനാഥ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയാണ്. റോഡ് ഷോ വൈകിട്ട് നാല് മണിക്കാണ് ആരംഭിക്കുന്നത്.