ശബരിമല വിഷയം: ചെന്നിത്തലയുടെ നിലപാട് സ്വാഗതം ചെയ്ത് എന്‍.എസ്.എസ്

User
0 0
Read Time:2 Minute, 17 Second

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ യു.ഡി.എഫിന്റെ നിലപാടില്‍ സന്തോഷമെന്ന് എന്‍.എസ്.എസ്. വിഷയത്തില്‍ രമേശ് ചെന്നിത്തലയുടെ മറുപടി എന്‍.എസ്.എസ് സ്വാഗതം ചെയ്തു. ശബരിമല വിഷയത്തില്‍ തങ്ങള്‍ക്ക് രാഷ്ട്രീയമില്ലെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍.എസ്.എസ് നിലപാടുകളെ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്ത് രാഷ്ട്രീയമായി അനുകൂലമാക്കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം പത്രക്കുറിപ്പില്‍ പറഞ്ഞു.

ഭക്തരുടെ ആവശ്യം പരിഗണിച്ചുള്ള തീരുമാനത്തിലേക്ക് മുന്നണികള്‍ വന്നില്ലെന്ന് ചൂണ്ടിക്കാണിച്ച്‌ സുകുമാരന്‍ നായരുടെ വാര്‍ത്താക്കുറിപ്പ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതില്‍ മൂന്ന് മുന്നണികളും വിശദീകരണം നല്‍കിയിരുന്നു.

യുഡിഎഫ് നടത്തിയ ശ്രമങ്ങള്‍ വിശദീകരിച്ച്‌ രമേശ് ചെന്നിത്തല നല്‍കിയ വിശദീകരണത്തില്‍ സന്തോഷമുണ്ടെന്നാണ് എന്‍എസ്‌എസ് ഇപ്പോള്‍ പ്രതികരിക്കുന്നത്.ശബരിമല വിഷയത്തില്‍ എന്‍എസ്‌എസ് നടത്തിയ വിമര്‍ശനത്തില്‍ എന്‍.കെ പ്രേമചന്ദ്രന്‍ ലോക്സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചതും, നിയമസഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചതും, നിയമസഭയില്‍ എം വിന്‍സെന്റ് ബില്‍ അവതരിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളും ചെന്നിത്തല വിശദീകരിച്ചിരുന്നു. സ്പീക്കറുടെ നിലപാട് മൂലമാണ് ബില്‍ അവതരിപ്പിക്കാന്‍ സാധിക്കാതിരുന്നതെന്നും ചെന്നിത്തല മറുപടി നല്‍കി. വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ എന്‍എസ്‌എസ് വിശ്വാസികള്‍ക്കൊപ്പമാണ്. മറ്റ് രാഷ്ട്രീയ ലക്ഷ്യമില്ലെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇന്ധനവില വര്‍ധന: നികുതിയാണ് യഥാര്‍ഥ വില്ലനെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: പെട്രോള്‍ വില കേരളത്തില്‍ 90 രൂപയും ഡീസല്‍ വില 85 രൂപയും കവിഞ്ഞ് മുന്നേറുമ്ബോള്‍, നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ചെറിയൊരു ഇളവുപോലും നല്‍കന്നില്ലെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ വര്‍ധിപ്പിച്ച വിലയുടെ നികുതി ഉപേക്ഷിച്ചതും (619.17 കോടിരൂപ) യുപിഎ സര്‍ക്കാര്‍ സബ്‌സിഡി നല്കിയതും (1,25,000 കോടി രൂപ) നമ്മുടെ മുന്നിലുണ്ട്. ഇതു മാതൃകയാക്കി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധനവിലയിലെ തീവെട്ടിക്കൊള്ളയില്‍ നിന്ന് ജനങ്ങള്‍ക്ക് […]

You May Like

Subscribe US Now