ശബരിമല വിഷയം പറയുന്നത് വര്‍ഗീയത വളര്‍ത്താന്‍; ജനങ്ങളെ ഭിന്നിപ്പിക്കാനുളള ശ്രമമാണ് മോദി നടത്തുന്നതെന്ന് ശശി തരൂര്‍

User
0 0
Read Time:2 Minute, 13 Second

കോട്ടയം:ശബരിമല വിഷയം ഉയര്‍ത്തി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി പ്രധാനമന്ത്രി കേരളത്തില്‍ ശബരിമല വിഷയം ആവര്‍ത്തിക്കാന്‍ കാരണം മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ്. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മോദി നടത്തുന്നതെന്നും ശബരിമല വിഷയം പറയുന്നത് വര്‍ഗീയത വളര്‍ത്താന്‍ വേണ്ടിയാണെന്നും ശശി തരൂര്‍ വിമര്‍ശിച്ചു.

എല്‍.ഡി.എഫും യു.ഡി.എഫും ഒന്നാണെന്ന മോദിയുടെ പരാമര്‍ശം കേരളത്തെ കുറിച്ച്‌ അറിയാത്തതിനാലാണ്. ചില കാര്യങ്ങളില്‍ ബി.ജെ.പിക്കെതിരെ ഒരേ നിലപാടുണ്ടാകാം. പക്ഷേ കേരളത്തില്‍ എല്‍.ഡി.എഫിനെ ശക്തമായി എതിര്‍ക്കുന്നത് കോണ്‍ഗ്രസ് മാത്രമാണെന്നും തരൂര്‍ പറഞ്ഞു. നേമം മണ്ഡലത്തില്‍ ശക്തമായ ത്രികോണ മല്‍സരമാണ് നടക്കുന്നത്. ബി.ജെ.പിയും യു.ഡി.എഫും തമ്മിലാണ് പ്രധാന മല്‍സരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി ശരണം വിളിച്ചതും വേദിയിലിരുന്നവരെക്കൊണ്ട് വിളിപ്പിച്ചതും ഏറെ വിവാദമായിരുന്നു. ഈ നടപടിക്കെതിരെ എല്‍.ഡി.എഫ്-യു.ഡി.എഫ് നേതാക്കള്‍ ഒരു പോലെ രംഗത്തെത്തി. ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയില്‍ ശബരിമല വിഷയം ഉയര്‍ത്തി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് വര്‍ഗീയ ധ്രുവീകരണം ലക്ഷ്യംവെച്ചാണെന്നാരോപിച്ച്‌ എസ്.ഡി.പി.ഐ നേതൃത്വം തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സിദ്ദീഖ് കാപ്പനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു; മതസൗഹാര്‍ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടെന്ന് പൊലീസ്

ലഖ്നോ: ഹാഥറസിലേക്കുള്ള യാത്രാമധ്യേ യു.പി പൊലീസ് അറസ്റ്റ് ചെയ്ത് യു.എ.പി.എയും രാജ്യദ്രോഹക്കുറ്റവും ചുമത്തി ജയിലില്‍ അടച്ച മലയാളി പത്രപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരെ പ്രത്യേക ദൗത്യസേന (എസ്.ടി.എഫ്) കുറ്റപത്രം സമര്‍പ്പിച്ചു. കാപ്പനും കൂട്ടരും മതസൗഹാര്‍ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് യു.പിയിലെത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കേസ് മേയ് ഒന്നിന് പരിഗണിക്കും. ഒക്ടോബര്‍ അഞ്ചിന് യു.പിയിലെ ഹാഥ്റസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച്‌ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പോവുന്നതിനിടെയാണ് കാപ്പനടക്കം നാലുപേരെ മഥുര […]

You May Like

Subscribe US Now