ശശീന്ദ്രന്‍ പറഞ്ഞത് ശരി തന്നെ, കടം വാങ്ങിയ പണമാണ് തിരികെ കൊടുത്തത്; വിശദീകരണവുമായി സി കെ ജാനു

User
0 0
Read Time:2 Minute, 29 Second

വയനാട്: കല്‍പ്പറ്റ മുന്‍ എംഎല്‍എ സി കെ ശശീന്ദ്രന്റെ വാദം ശരിവച്ച്‌ സി കെ ജാനു. കടമായി വാങ്ങിയ പണമാണ് ശശീന്ദ്രന് തിരികെ നല്‍കിയതെന്ന് അവര്‍ വ്യക്തമാക്കി. കോഴപ്പണമാണെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും, കൃഷി ചെയ്ത് ലഭിച്ച പണമാണ് നല്‍കിയതെന്നും ജാനു കൂട്ടിച്ചേര്‍ത്തു.

ശശീന്ദ്രന്റെ കൈയില്‍ പൈസ ഇല്ലാതിരുന്നതിനാല്‍ ബാങ്ക് വായ്പയായാണ് അത് ചെയ്ത് തന്നതെന്നും. അത് ബാങ്കില്‍ തന്നെ തിരിച്ചടച്ചുവെന്നും അവര്‍‌ വ്യക്തമാക്കി. ബാങ്കില്‍ നിന്ന് ലോണ്‍ എടുക്കാന്‍ പറ്റില്ലേയെന്നും ജാനു ചോദിച്ചു. ഒരുപാട് പേരുടെ കൈയില്‍ നിന്ന് കടം വാങ്ങിക്കാറുണ്ട്. അത് തിരിച്ചുകൊടുക്കാറുമുണ്ട്. ചിലപ്പോള്‍ തിരിച്ചു കൊടുക്കാന്‍ സാധിച്ചെന്ന് വരില്ല, എന്തായാലും അത് തിരിച്ചു കൊടുക്കും. ഇനിയും അങ്ങനെ വായ്പ വാങ്ങിച്ചതും, തിരിച്ചു കൊടുക്കാനുള്ളതുമുണ്ട്.’- ജാനു മാദ്ധ്യമങ്ങളോട് പറഞ്ഞു.

തന്റെ വായ്പ ഇടപാടിനെക്കുറിച്ചൊന്നും പൊതുസമൂഹത്തില്‍ പറയേണ്ട ആവശ്യമില്ലെന്നും, ഇത്തരം ഇടപാടുകളെല്ലാം സര്‍വ്വസാധാരണമാണെന്നും അവര്‍ വ്യക്തമാക്കി. തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സി ജെ ജാനു കൂട്ടിച്ചേര്‍ത്തു.

സ്ഥാനാര്‍ത്ഥിയാകാന്‍ സി.കെ. ജാനുവിന് കെ. സുരേന്ദ്രന്‍ പണം നല്‍കിയിരുന്നെന്നും, ജാനു ആ തുക സി.കെ. ശശീന്ദ്രന്റെ ഭാര്യയ്ക്ക് കൈമാറിയെന്നുമായിരുന്നു എം.എസ്.എഫ്. സംസ്ഥാന അദ്ധ്യക്ഷന്‍ പി.കെ. നവാസ് പൊലീസിന് മൊഴി നല്‍കിയിരുന്നു. തൊട്ടുപിന്നാലെ സി.കെ.ജാനു തന്നത് കടം വാങ്ങിയ പണമാണെന്ന് സി.കെ. ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മുഖ്യമന്ത്രി നടക്കുന്നത് ഉയര്‍ത്തിപ്പിടിച്ച മഴുവുമായി -കെ. മുരളീധരന്‍

തിരുവനന്തപുരം: ഇടത് സര്‍ക്കാറിനെ നാണംകെടുത്തിയ മരംമുറി പോലുള്ള സംഭവങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് ഇപ്പോഴത്തെ ബ്രണ്ണന്‍ കോളജ് വിവാദമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. മരംമുറി കേസില്‍ ഇ.ഡി അന്വേഷണം ഒഴിവാക്കാന്‍ കൊടകര കുഴല്‍പ്പണ കേസില്‍ വിട്ടുവീഴ്ച ചെയ്യാനാണ് സര്‍ക്കാര്‍ നീക്കം. മരം മുറിയില്‍ മൊത്തം അഴിമതിയാണ്. എവിടെയൊക്കെ കാടുണ്ടോ അതെല്ലാം വെട്ടാന്‍ ശ്രമിച്ചിട്ടുണ്ട്. കുറേ വെട്ടിക്കടത്തുകയും ചെയ്തിട്ടുണ്ട്. മുമ്ബ് മുഖ്യമന്ത്രി ഊരിപ്പിടിച്ച വാളിന് ഇടയില്‍ക്കൂടി നടന്നു എന്നല്ലേ […]

You May Like

Subscribe US Now