ശ്രീ എമ്മിന്റെ സത്സംഗ് ഫൗണ്ടേഷന് നാലേക്കര്‍ ഭൂമി അനുവദിച്ചു

User
0 0
Read Time:1 Minute, 34 Second

തിരുവനന്തപുരം: സത്സംഗ് ഫൗണ്ടേഷന്‍ സാരഥി ശ്രീ എമ്മിന് സര്‍ക്കാര്‍ നാല് ഏക്കര്‍ ഭൂമി അനുവദിച്ച്‌ ഉത്തരവിറങ്ങി. പ്രതിവര്‍ഷം 34 ലക്ഷം രൂപ പാട്ടത്തിന് 10 വര്‍ഷത്തേക്കാണ് ഭൂമി അനുവദിച്ചത്. 17.5 കോടി രൂപയാണ് ഭൂമിയുടെ ആകെ മതിപ്പു വിലയെന്നും ഉത്തരവില്‍ പറയുന്നു.

സത്സംഗിന് ഭൂമി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദത്തില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് ഭൂമി അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. ജയതിലക് ആണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം താലൂക്കിലെ ചെറുവയ്ക്കല്‍ വില്ലേജിലെ നാല് ഏക്കര്‍ ഭൂമിയാണ് പാട്ടത്തിന് നല്‍കിയിരിക്കുന്നത്.

മൂന്നു വര്‍ഷം കൂടുമ്ബോള്‍ പാട്ടം പുതുക്കണം, ഭൂമിയിലെ മരങ്ങള്‍ മുറിക്കരുത് തുടങ്ങിയ കര്‍ശന വ്യവസ്ഥകളോടെയാണ് ഭൂമി അനുവദിച്ചുകൊണ്ട് ഉത്തരവായിരിക്കുന്നത്. സത്സംഗ് ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് ഭൂമി അനുവദിക്കുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഡോളര്‍ കേസില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കെന്ന് സ്വപ്ന സുരേഷ് മൊഴി നല്‍കിയതായി കസ്റ്റംസ്

കൊച്ചി: വിവാദമായ ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കെന്ന് മുഖ്യപ്രതി സ്വപ്ന സുരേഷ് മൊഴി നല്‍കിയതായി കസ്റ്റംസ്. മൂന്നു മന്ത്രിമാര്‍ക്കും ഇടപാടില്‍ പങ്കുണ്ടെന്നും ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കസ്റ്റംസ് വ്യക്തമാക്കുന്നു. സ്വപ്നയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് സത്യവാങ്മൂലം തയാറാക്കിയത്. മുഖ്യമന്ത്രിയും സ്പീക്കറും ഡോളര്‍ കടത്തിയിട്ടുണ്ട്. വിവിധ ഇടപാടുകളില്‍ ഉന്നതര്‍ കമീഷന്‍ കൈപ്പറ്റി. ഇടപാടുകള്‍ക്ക് താന്‍ സാക്ഷിയാണെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ടെന്നും കസ്റ്റംസ് പറയുന്നു. കോണ്‍സല്‍ ജനറലിന്‍റെ സഹായത്തോടെയാണ് ഡോളര്‍ കടത്തിയത്. […]

You May Like

Subscribe US Now