ഷാജിക്കെതിരെ കാസര്‍കോട് ലീഗ് നേതൃത്വം; ഇറക്കുമതിക്കാര്‍ വേണ്ടെന്ന് നിലപാട്

User
0 0
Read Time:2 Minute, 30 Second

കണ്ണൂര്‍: കെ.എം.ഷാജിക്കെതിരെ കാസര്‍കോട് മുസ്്ലീം ലീഗ് ജില്ലാ നേതൃത്വം. കാസര്‍കോട്ടേയ്ക്ക് ഇറക്കുമതി സ്ഥാനാര്‍ഥികളെ വേണ്ടെന്ന നിലപാടുമായി ജില്ലാ നേതാക്കള്‍ പാണക്കാട്ടെത്തി ഹൈദരലി ശിഹാബ് തങ്ങളെ കണ്ടു. കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഇ.അബ്ദുള്ള, ജനറല്‍ സെക്രട്ടറി എ.അബ്ദുള്‍ റഹിമാന്‍, ട്രഷറര്‍ കല്ലട്ര മായിന്‍ ഹാജി, കാസര്‍കോട് എംഎല്‍എ എന്‍.എ.നെല്ലിക്കുന്ന് എന്നിവരാണ് പാണക്കാട്ടെത്തിയത്.

പുറത്ത് നിന്നൊരാളെ മത്സരിപ്പിക്കേണ്ടതില്ലെന്ന അഭിപ്രായവും കാസര്‍കോടുള്ളവര്‍ക്ക് അവസരം നഷ്ടപ്പെടുന്നതിന്റെ പ്രതിഷേധവും ഇവര്‍ ലീഗ് നേതാക്കളെ അറിയിച്ചു. വിജയസാധ്യതയുള്ള സ്ഥാനാര്‍ഥി വേണമെന്ന് തങ്ങള്‍ നേരത്തെ ആവശ്യപ്പെട്ടതാണ്. കാലങ്ങളായി ജില്ലയില്‍ നിന്നുള്ളവരാണ് കാസര്‍കോട് മത്സരിക്കാറുള്ളതെന്നും ജില്ലാ നേതാക്കള്‍ ഹൈദരലി ശിഹാബ് തങ്ങളെ കണ്ട ശേഷം പ്രതികരിച്ചു.

അതേസമയം, വളപട്ടണത്തെ ലീഗിന്‍റെ പൊതുപരിപാടിയില്‍ വച്ച്‌ ലീഗ് പ്രവര്‍ത്തകനെതിരെ ഭീഷണി മുഴക്കിയതിനെ ന്യായീകരിച്ച്‌ ഷാജി രംഗത്തെത്തി. തനിക്കെതിരെ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ വളപട്ടണത്ത് നടത്തിയ പ്രസംഗം ജനാധിപത്യപരമായ ഭീഷണിയാണെന്നാണ് കെ എം ഷാജി പറയുന്നത്. തന്നെയും തന്‍റെ കുടുംബത്തെയും പീഡിപ്പിച്ചവരെ നേരിടുക തന്നെ ചെയ്യും. തന്നെ തോല്‍പ്പിക്കാന്‍ നടത്തിയ കളികളുടെ ഡിജിറ്റല്‍ തെളിവ് കയ്യിലുണ്ട്. അഴീക്കോട് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചത് ആരായാലും, അത് മുസ്ലീം ലീഗിന് അകത്തുണ്ടായിരുന്നവനാണെങ്കിലും പുറത്തുള്ളവനാണെങ്കിലും എട്ടിന്‍റെ പണി കൊടുത്തിരിക്കുമെന്നായിരുന്നു ഷാജിയുടെ ഭീഷണി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

താജ്മഹലിന് ബോംബ് ഭീഷണി; വ്യാജ സന്ദേശമയച്ച യുവാവ് അറസ്റ്റില്‍

ആഗ്ര : താജ്മഹലിലെ വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഫിറോസ്ബാദ് സ്വദേശിയെയാണ് യു.പി. പോലീസ് പിടികൂടിയത്. പ്രാഥമിക ചോദ്യംചെയ്യലില്‍ ഇയാള്‍ മാനസികരോഗിയാണെന്ന് അവകാശപ്പെട്ടതായും ആഗ്രയില്‍ നേരത്തെ ചികിത്സ തേടിയിരുന്നതായും പോലീസ് പറഞ്ഞു. അതേസമയം, ഇയാളെക്കുറിച്ച്‌ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. യു.പി പൊലീസിന്റെ എമര്‍ജന്‍സി നമ്ബരില്‍ ഇന്ന് രാവിലെയാണ് വ്യാജ ബോംബ് ഭീഷണിസന്ദേശം വന്നത്. ഉടന്‍തന്നെ താജ്‌മഹലില്‍ സന്ദര്‍ശകരെ ഒഴിപ്പിക്കുകയും ബോംബ്‌സ്‌ക്വാഡും സി.ഐ.എസ്.എഫും സ്ഥലത്ത് […]

You May Like

Subscribe US Now