ഷിബു ബേബി ജോണ്‍ ആര്‍എസ്പിയില്‍ നിന്നും അവധിയെടുത്തു; യുഡിഎഫ് യോഗത്തില്‍ പങ്കെടുത്തില്ല

User
0 0
Read Time:3 Minute, 16 Second

കൊല്ലം:  ആര്‍ എസ് പി നേതാവ് ഷിബു ബേബി ജോണ്‍ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടികാട്ടി അവധിയെടുത്തു. എന്നാല്‍ പാര്‍ടി നേതൃത്വത്തോടുള്ള പ്രതിഷേധമാണ് അവധിയെടുത്തതിന് പിന്നിലെന്നാണ് സൂചന. വെളളിയാഴ്ച നടന്ന യു ഡി എഫ് യോഗത്തിലും ഷിബു ബേബി ജോണ്‍ പങ്കെടുത്തില്ല.

തന്റെ അവധി സംബന്ധിച്ച്‌ പരസ്യ പ്രതികരണത്തിന് ഷിബു ബോബി ജോണ്‍ തയ്യാറായില്ല. യു ഡി എഫ് നേതൃത്തോട് മാത്രമല്ല, മറിച്ച്‌ പാര്‍ടി നേതൃത്വത്തോടും അദ്ദേഹത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന.

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ യു ഡി എഫ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ വ്യക്തിയാണ് ഷിബു ബേബി ജോണ്‍. എന്നാല്‍ അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ നേതൃത്വം കാര്യമായെടുക്കാത്തതിലെ അതൃപ്തിയും അദ്ദേഹത്തിനുണ്ട്. തിരുവനന്തപുരത്ത് ഉണ്ടായിട്ട് പോലും അദ്ദേഹം യു ഡി എഫ് യോഗത്തില്‍ പങ്കെടുക്കാത്തത് രാഷ്ട്രീയ ഇടങ്ങളില്‍ ചര്‍ച്ചയായിരുന്നു.

തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ യു ഡി എഫിനെ വിമര്‍ശിച്ച്‌ ഷിബു ബേബി ജോണ്‍ പങ്കുവെച്ച ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം:

കേരളത്തിലെ മതേതര ജനാധിപത്യ ചേരിയായ ഐക്യജനാധിപത്യ മുന്നണി തെരെഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് വലിയൊരു പടുകുഴിയിലേക്ക് നിലംപതിച്ചിരിക്കുന്ന ഒരു രാഷ്ട്രീയ സാഹചര്യത്തില്‍ നിലനില്‍പ്പ് തന്നെ കണ്‍മുമ്ബില്‍ ചോദ്യചിഹ്നമായി നില്‍ക്കുകയാണ്. എന്നാല്‍ അത് ഉള്‍ക്കൊള്ളാന്‍ തയ്യാറാകാതെ പരസ്യമായും രഹസ്യമായുമൊക്കെ ഗ്രൂപ് യോഗങ്ങള്‍ വിളിച്ചും പരസ്യമായി വിഴുപ്പലക്കിയും പൊതുജനമധ്യത്തില്‍ കൂടുതല്‍ അപഹാസ്യരാകുന്ന നേതാക്കളുടെ ഉദ്ദേശമെന്താണ്?

മാധ്യമങ്ങളോട് എന്ത് പറയണം, പാര്‍ടിവേദിയില്‍ എന്ത് പറയണമെന്ന തിരിച്ചറിവ് പോലുമില്ലാത്തവരോട് സഹതപിക്കാന്‍ മാത്രമെ സാധിക്കുകയുള്ളു.

നിങ്ങളുടെ ഈ അധ:പതനത്തിനുള്ള മറുപടിയാണ് ജനം തന്നത്. എന്നാല്‍ ‘എന്നെ തല്ലണ്ടമ്മാ ഞാന്‍ നന്നാവൂല’ എന്ന സന്ദേശമാണ് നിങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഇനിയും അവരെ കൊണ്ട് തല്ലിക്കാതെ സ്വയം ഒരു കുഴിയെടുത്ത് മൂടുന്നതാകും നല്ലത്.

അല്ല… അതാണല്ലോ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്‌കൂള്‍ പാഠപുസ്തക വിതരണം ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാകും

മലപ്പുറം: പ്രവേശനോത്സവത്തിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ജില്ലയില്‍ പാഠപുസ്തക വിതരണം പൂര്‍ത്തിയാകുന്നു. ഒന്ന് മുതല്‍ 10 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി 3751270 പാഠപുസ്തകങ്ങള്‍ ഇതിനകം പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയില്‍ വിതരണം ചെയ്തു. ജില്ലയിലെ സഹകരണ സംഘങ്ങള്‍ മുഖേന സ്‌കൂളുകളിലെത്തിച്ചാണ് പുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്നത്. ജില്ലയിലേക്ക് 4888551 പാഠപുസ്തകങ്ങളാണ് ആകെ ആവശ്യം. ഇതില്‍ 3751270 പുസ്തകങ്ങള്‍ വിതരണം ചെയ്തു കഴിഞ്ഞു. ജില്ലയില്‍ 76.75 ശതമാനം പാഠപുസ്തക വിതരണമാണ് പൂര്‍ത്തിയായത്. ബാക്കിയുള്ളവ […]

You May Like

Subscribe US Now