സംഗീതജ്ഞ പദ്‌മശ്രീ പാറശാല പൊന്നമ്മാള്‍ അന്തരിച്ചു

User
0 0
Read Time:2 Minute, 46 Second

തിരുവനന്തപുരം: പ്രശ‌സ്‌ത സംഗീതജ്ഞ പദ്‌മശ്രീ പാറശാല പൊന്നമ്മാള്‍ അന്തരിച്ചു. ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെ വലിയശാലയിലുള്ള വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 2017ല്‍ രാജ്യം പദ്‌മശ്രീ നല്‍കി ആദരിച്ചിരുന്നു. സംഗീത നാടക അക്കാദമി പുരസ്കാരം ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

1924ല്‍ പാറശാലയില്‍ പ്രധാനധ്യാപകനായിരുന്ന മഹാദേവ അയ്യരുടെയും ഭഗവതി അമ്മാളുടെയും മകളായിട്ടായിരുന്നു ജനനം. ആദ്യം അടൂരിലും പിന്നീട് പാറശാലയിലുമായിരുന്നു പഠനം. തിരുവനന്തപുരത്തെ സ്വാതിതിരുനാള്‍ സംഗീത കോളേജിലായിരുന്നു ബിരുദ പഠനം. അവിടത്തെ ആദ്യത്തെ സംഗീത വിദ്യാര്‍ത്ഥിനിയും ആദ്യത്തെ വനിതാ പ്രിന്‍സിപ്പലുമായിരുന്നു പൊന്നമ്മാള്‍.

1942ല്‍ സ്വാതി തിരുനാള്‍ മ്യൂസിക് അക്കാദമിയില്‍ നിന്നും മൂന്നു വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കി. 1952ല്‍ അവിടെത്തന്നെ അധ്യാപികയായി ചേര്‍ന്നു. ആദ്യത്തെ സംഗീത അധ്യാപികയായിരുന്നു. 1970 തൃപ്പൂണിത്തറ ആര്‍എല്‍വി സംഗീത കോളേജില്‍ പ്രിന്‍സിപ്പലായി. അവിടെ നിന്നും 1980ല്‍ വിരമിച്ചു.

എട്ടു പതിറ്റാണ്ടു നീണ്ട സംഗീത ജീവിതത്തില്‍ പ്രശസ്തരായ നിരവധി സംഗീതജ്ഞരുടെ ഗുരുവായിരുന്നു പൊന്നമ്മാള്‍. നെയ്യാറ്റിന്‍കര വാസുദേവന്‍, പാലാ സി.കെ.രാമചന്ദ്രന്‍, ഡോ. ഓമനക്കുട്ടി, കുമാരകേരള വര്‍മ, എം.ജി.രാധാകൃഷ്ണന്‍, പൂവരണി കെ.വി.പി.നമ്ബൂതിരി തുടങ്ങിയവരാണ് ശിഷ്യന്മാര്‍.

1965ല്‍ ഗായകരത്നം അവാര്‍ഡ് ലഭിച്ചു. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, കേന്ദ്ര സംഗീതനാടക ഫെല്ലോഷിപ്പ്, കേന്ദ സംഗീത നാടക അക്കാദമി അവാര്‍ഡ്, ചെമ്ബൈ ഗുരുവായൂരപ്പന്‍ പുരസ്‌കാരം, മദ്രാസ് മ്യൂസിക് അക്കാദമി പുരസ്‌കാരം തുടങ്ങിയ ബഹുമതികളും സ്വന്തമാക്കി. പരേതനായ ആര്‍. ദൈവനായകം അയ്യരാണ് ഭര്‍ത്താവ്. സുബ്രഹ്മണ്യം, മഹാദേവന്‍ എന്നിവരാണ് മക്കള്‍.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ വിവാദ ഉത്തരവുകള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്ക് തിരിച്ചടിയായി രണ്ട് വിവാദ ഉത്തരവുകള്‍ ഹൈകോടതി സ്റ്റേ ചെയ്തു. ലക്ഷദ്വീപിലെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ മെനുവില്‍ നിന്നും മാസം ഒഴിവാക്കിയ അഡ്മിനിസ്ട്രേഷന്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. മെനു പഴയ രീതിയില്‍ തന്നെ തുടരണമെന്ന് കോടതി നിര്‍ദശിച്ചു. ഡയറി ഫാമുകള്‍ പൂട്ടി വസ്തുക്കള്‍ ലേലം ചെയ്യണമെന്ന ഉത്തരവിനും സ്റ്റേയുണ്ട്. ലക്ഷദ്വീപ് സ്വദേശി അജ്മല്‍ അഹ്മദ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഇടപെടല്‍. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവുകള്‍ സ്റ്റേ […]

You May Like

Subscribe US Now