സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി. ആനന്ദ് അന്തരിച്ചു; മരണം ഹൃദയാഘാതം മൂലം

User
0 0
Read Time:1 Minute, 43 Second

ചെന്നൈ : സംവിധായകനും ക്യാമറാമാനുമായ കെ.വി. ആനന്ദ് (54)അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്ന് രാവിലെ ചെന്നൈയില്‍ വെച്ചാണ് അന്തരിച്ചത്. ഫോട്ടോ ജേര്‍ണലിസ്റ്റ് ആയാണ് കെ.വി. ആനന്ദിന്റെ കരിയറിന്റെ തുടക്കം. ഇവിടെ നിന്നാണ് സിനിമാ ലോകത്തേയ്ക്ക് അദ്ദേഹം ചുവട് മാറ്റിയത്.

ഛായാഗ്രാഹകനായ പി.സി. ശ്രീറാമിന്റെ സഹായിയായിട്ടായിരുന്നു തുടക്കം. പിന്നീട് പ്രിയദര്‍ശന്‍ – മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ എത്തിയ തേന്മാവിന്‍ കൊമ്ബത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി. മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ സിനിമകള്‍ക്ക് വേണ്ടിയും അദ്ദേഹം മലയാളത്തില്‍ ക്യാമറ ചലിപ്പിച്ചു. സ്വതന്ത്ര ഛായാഗ്രാഹകനായ കന്നി ചിത്രം, തേന്മാവിന്‍ കൊമ്ബത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

എന്നാല്‍ തമിഴ് ചലച്ചിത്ര മേഖലയില്‍ സംവിധായകനെന്ന നിലയിലാണ് ആനന്ദ് പ്രശസ്തനായത്. കനാ കണ്ടേല്‍ എന്ന ചിത്രമാണ് തുടക്കം. പിന്നീട് അയണ്‍, കോ, മാട്രാന്‍, കാവന്‍ എന്നിവയും സംവിധാനം ചെയ്തു. മോഹന്‍ലാലും സൂര്യയും ഒന്നിച്ച കാപ്പാന്‍ ആണ് അവസാന ചിത്രം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊവിഡ് വ്യാപനം: പ്രധാനമന്ത്രി വിളിച്ച കേന്ദ്രമന്ത്രിമാരുടെ യോഗം ഇന്ന്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ, പ്രധാനമന്ത്രി വിളിച്ച കേന്ദ്രമന്ത്രിമാരുടെ യോഗം ഇന്ന്. രാവിലെ 11ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തും. ഓക്‌സിജന്‍ പ്രതിസന്ധി, വാക്‌സിന്‍ ക്ഷാമം എന്നിവയും ചര്‍ച്ചയില്‍ ഉയര്‍ന്നുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന 9 സംസ്ഥാനങ്ങളിലെ സ്ഥിതിഗതികളെ കുറിച്ച്‌ ആരോഗ്യസെക്രട്ടറി ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. മഹാരാഷ്ട്ര, കേരള, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ഡല്‍ഹി, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍, […]

You May Like

Subscribe US Now