Read Time:53 Second
കൊച്ചി | സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബേങ്ക് ഇന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആരംഭിക്കും. വൈകിട്ട് മൂന്നിന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഉദ്ഘാടനം. നെക്ടര്‍ ഓഫ് ലൈഫ് എന്നാണ് മുലപ്പാല്‍ ബേങ്കിന്റെ പേര്. ശേഖരിക്കുന്ന മുലപ്പാല്‍ ആറുമാസം വരെ സൂക്ഷിക്കാനുള്ള സംവിധാനം ഇവിടെയുണ്ട്.
ആശുപത്രിയിലെ തീവ്ര പ്രചരണ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുന്ന നവജാത ശിശുക്കള്‍ക്ക് മാത്രമാണ് ആദ്യ ഘട്ടത്തില്‍ മുലപ്പാല്‍ സൗജന്യമായി നല്‍കുക.