സംസ്ഥാനത്തെ കോവിഡ് അതിവ്യാപനത്തിലേക്ക് നയിച്ചതിന് തിരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാരിനും കോടതിയുടെ രൂക്ഷ വിമര്‍ശനം

User
0 0
Read Time:3 Minute, 4 Second

കൊച്ചി : സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകാന്‍ കാരണം നിയമസഭയിലേക്കും തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളുടെ പ്രചാരണ സമയത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ കേരളത്തില്‍ ഭീകരമായ രണ്ടാം തരംഗമുണ്ടാവില്ലായിരുന്നെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. നിയമസഭാ, തദ്ദേശ ഭരണ തെരഞ്ഞെടുപ്പുകളില്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി പ്രചാരണം നടത്തിയതാണ് ഈ ദു:സ്ഥിതിക്ക് ഒരുപരിധിവരെ കാരണമായതെന്നും ഇതിന്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ ചോദിച്ചു. വോട്ടെണ്ണല്‍ ദിനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആഹ്ലാദപ്രകടനങ്ങളും യോഗങ്ങളും നടത്തുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശി അഡ്വ.ഡോ. കെ.പി. പ്രദീപ് നല്‍കിയ ഹര്‍ജിയിലെ തുടര്‍ നടപടികള്‍ അവസാനിപ്പിച്ചാണ് ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനെയും ഇലക്ഷന്‍ കമ്മീഷനെയും രൂക്ഷമായി വിമര്‍ശിച്ചത്.

എന്തുകൊണ്ട് പ്രചാരണ സമയത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയില്ല? പ്രതിദിനം കൊവിഡ് രോഗികളുടെ എണ്ണം 40,000 നു മുകളിലായി. അനാസ്ഥയ്ക്ക് വലിയ വില കൊടുക്കേണ്ടി വന്നില്ലേ ? നിയന്ത്രിച്ചിരുന്നെങ്കില്‍ വീണ്ടും ലോക്ഡൗണിലേക്ക് എത്തുമായിരുന്നോ? വോട്ടെണ്ണല്‍ ദിനത്തില്‍ നിയന്ത്രണങ്ങള്‍ പാലിക്കപ്പെട്ടത് നിങ്ങള്‍ ഉത്തരവിറക്കിയതുകൊണ്ടാണെന്ന് കരുതുന്നുണ്ടോ ? കോടതി ഇടപെട്ടതിനാലാണ് നിയന്ത്രണം സാധ്യമായത്. സംഭവിച്ചതു സംഭവിച്ചു. ഇനിയെങ്കിലും പ്രോട്ടോക്കോള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

ഹൈക്കോടതി ഉത്തരവനുസരിച്ച്‌ മെയ് ഒന്നു മുതല്‍ അഞ്ചു വരെ നിയന്ത്രണങ്ങള്‍ നടപ്പാക്കിയെന്ന് ഇലക്ഷന്‍ കമ്മിഷനും സര്‍ക്കാരും ഇന്നലെ കോടതിയില്‍ അറിയിച്ചു. തുടര്‍ന്നാണ് ഡിവിഷന്‍ ബെഞ്ച് വിമര്‍ശനമുന്നയിച്ചത്. പ്രചാരണവേളയില്‍ നിയന്ത്രണങ്ങള്‍ പാലിച്ചെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞെങ്കിലും കണ്ണടച്ച്‌ ഇരുട്ടാണെന്ന് പറയരുതെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മഹാരാഷ്ട്ര, മധ്യപ്രദേശ്, ഹിമാചല്‍ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി | മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂര്‍ എന്നിവരുമായി കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തി. രാജ്യത്തെ പ്രതിദിനക്കേസുകളില്‍ 72 ശതമാനം കേസുകളും പത്തുസംസ്ഥാനങ്ങളില്‍ നിന്നാണ്. ഇവയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. ഫോണ്‍ മുഖേനയായിരുന്നു ചര്‍ച്ച. കൊവിഡ് രോഗികള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്ന് പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ചയ്ക്ക് […]

You May Like

Subscribe US Now