സംസ്ഥാനത്ത് ഇന്നും നാളെയും സമ്ബൂര്‍ണ ലോക്ഡൗണ്‍; പൊതുഗതാഗതമില്ല

User
0 0
Read Time:3 Minute, 34 Second

തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ വാരാന്ത്യ ലോക്ഡൗണ്‍ ഇന്നും നാളെയും തുടരും. കര്‍ശന നിയന്ത്രണങ്ങളോടെയാണ് സംസ്ഥാനത്ത് ലോക്ഡൗണ്‍ തുടരുന്നത്. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് ശനി, ഞായര്‍ ദിവസങ്ങളിലെ ലോക്ഡൗണ്‍ തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്നും നാളെയും സംസ്ഥാനത്ത് അവശ്യ സേവനങ്ങള്‍ മാത്രമെ അനുവദിക്കുകയുള്ളു. പൊതുഗതാഗതത്തിന് അനുമതി ഉണ്ടാകില്ല.

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സുരക്ഷാ പരിശോധനകള്‍ക്കായി കൂടുതല്‍ പോലീസുകാരെയും വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. മെഡിക്കല്‍ സ്റ്റോറുകള്‍, പാല്‍, പച്ചക്കറി, മത്സ്യം, മാംസം, അവശ്യ-ഭക്ഷണ സാധനങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ തുറന്ന് പ്രവര്‍ത്തിക്കാം. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ വീടുകളില്‍ നിന്നും ഒരാള്‍ക്ക് പുറത്ത് പോകാം. ആശുപത്രി ആവശ്യങ്ങള്‍ക്കും അവശ്യ സര്‍വ്വീസ് വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മറ്റു വിഭാഗത്തില്‍ പെട്ടവര്‍ക്കും മാത്രമേ യാത്ര ചെയ്യാന്‍ അനുവാദമുള്ളൂ. ഇന്നും നാളെയും കെ എസ്‌ ആര്‍ ടി സി പൊതുജനങ്ങള്‍ക്കായി സര്‍വീസ് നടത്തുകയില്ല. അതേസമയം അവശ്യവിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍വ്വീസ് തുടരും. ഹോട്ടലുകളില്‍ ടേക്ക് എവെ അനുവദിക്കില്ല, അതേസമയം, ഹോം ഡെലിവറിക്ക് അനുമതിയുണ്ട്. ചായക്കടകള്‍ തട്ടുകടകള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. അനാവശ്യ യാത്രകള്‍ പാടില്ല. പ്രഭാത, സായാഹ്ന സവാരികള്‍ അനുവദിക്കില്ല. ബിവറേജസ് ഔട്ട് ലെറ്റുകള്‍, ബാറുകള്‍ എന്നിവ തുറക്കില്ല.

അതിനിടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരണമടഞ്ഞവരുടെ പേരുള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിലുള്ള ബുള്ളറ്റിനിലൂടെ ജില്ലയും വയസും മരണ തീയതിയും വച്ച്‌ പ്രസിദ്ധീകരിച്ചു വരുന്നുണ്ട്. ഇനിമുതല്‍ പേരും വയസും സ്ഥലവും വച്ച്‌ പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

ആരോഗ്യ വകുപ്പിന്റെ വെബ് സൈറ്റില്‍ നാളെ മുതല്‍ ഇത് പ്രസിദ്ധീകരിക്കും. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന് യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. 2020 ഡിസംബറില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധികരിക്കുന്നത് അവസാനിപ്പിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഛര്‍ദി, വയറിളക്കം: ആലപ്പുഴ നഗരത്തില്‍ 110 പേര്‍കൂടി ചികിത്സ തേടി, രോഗബാധ കുടിവെള്ളത്തില്‍ നിന്നും, ഇതിനകം രോഗം പിടിപെട്ടത് 700 ലേറെ പേര്‍ക്ക്

ആലപ്പുഴ: നഗരസഭാ പ്രദേശത്ത് ഛര്‍ദി, വയറിളക്കം ലക്ഷണങ്ങളോടുകൂടി ജൂലൈ രണ്ടു ഉച്ച വരെ 24 മണിക്കൂറിനകം 110 പേര്‍കൂടി ചികിത്സതേടിയതായി ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു. ഇതില്‍ 12 പേര്‍ക്ക് വയറിളക്കം മാത്രവും ഏഴ് പേര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും 91 പേര്‍ക്ക് ഛര്‍ദ്ദി മാത്രമായുമാണ് ആശുപത്രിയിലെത്തിയത്. ലക്ഷണങ്ങള്‍ പ്രകടമായി അപ്പോള്‍ തന്നെ ചികിത്സതേടിയതിനാല്‍ ആര്‍ക്കും ആശുപത്രിയില്‍ കിടത്തി ചികിത്സ വേണ്ടിവന്നില്ല. കുടിവെള്ളത്തില്‍ നിന്നുതന്നെയാണ് രോഗബാധ എന്നാണ് പ്രാഥമിക നിഗമനം. വിവിധ […]

Subscribe US Now