സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും പതിനായിരം കടന്നേക്കും: ആരോഗ്യവകുപ്പ്

User
0 0
Read Time:1 Minute, 29 Second

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പുണ്ടാകാന്‍ സാധ്യത. പ്രതിദിന കേസുകളുടെ എണ്ണം വീണ്ടും പതിനായിരത്തിന് മുകളില്‍ പോകാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരും.ടി പി ആര്‍ അഞ്ച് ശതമാനത്തിനും മുകളില്‍ പോകുന്നത് രോഗ വ്യാപനം കൂടുന്നതിന്റെ ലക്ഷണമാണ്. രോഗ പകര്‍ച്ച ഒഴിവാക്കാന്‍ പ്രതിരോധം പരമാവധി കടുപ്പിക്കണമെന്ന നിര്‍ദേശം ആരോഗ്യ വകുപ്പ് നല്‍കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പില്‍ വലിയ ജനപങ്കാളിത്തം ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് അടുത്ത മൂന്നാഴ്ച സംസ്ഥാനത്തിന് നിര്‍ണായകമാണെന്നും ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും തീരുമാനമായി. 45 വയസ് കഴിഞ്ഞവര്‍ എത്രയും വേഗത്തില്‍ കോവിഡ് വാക്‌സിനെടുക്കേണ്ടതാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബം​ഗ്ലാ​ദേ​ശ് സൈ​ന്യ​ത്തി​ന് ഒ​രു ല​ക്ഷം കോ​വി​ഡ് വാ​ക്‌​സി​നു​ക​ള്‍ ഇ​ന്ത്യ സംഭാവന ചെയ്തു

ധാ​ക്ക: ബം​ഗ്ലാ​ദേ​ശ് സൈ​ന്യ​ത്തി​ന് ഇന്ത്യയുടെ പാരിതോഷികമായി ഒ​രു ല​ക്ഷം കോ​വി​ഡ് വാ​ക്‌​സി​നു​ക​ള്‍ കൈമാറി. ബം​ഗ്ലാ​ദേ​ശ് സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ ക​ര​സേ​ന മേ​ധാ​വി എം.​എം. ന​ര​വ​നെ​യാ​ണ് ബം​ഗ്ലാ​ദേ​ശ് സൈ​നി​ക മേ​ധാ​വി ജ​ന​റ​ല്‍ അ​സീ​സ് അ​ഹ​മ്മ​ദി​ന് വാ​ക്‌​സി​ന്‍ കൈമാറി​യ​ത്. ഇ​ന്ത്യ​യു​ടെ സം​ഭാ​വ​ന​യ്ക്ക് ബം​ഗ്ലാ​ദേ​ശ് ന​ന്ദി അ​റി​യി​ച്ചു. തുടര്‍ന്ന് ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും സാ​യു​ധ സേ​ന​ക​ള്‍ ത​മ്മി​ലു​ള്ള മി​ക​ച്ച ബ​ന്ധ​ത്തെ​ക്കു​റി​ച്ചും ഭാ​വി​യി​ലെ പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തെ സം​ബ​ന്ധി​ച്ചു​മു​ള്ള വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്തു. ബോ​ര്‍​ഡ​ര്‍ റോ​ഡ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ ന​ട​പ്പാ​ക്ക​ല്‍, ആ​ര്‍​മി പൈ​ല​റ്റു​മാ​രു​ടെ […]

You May Like

Subscribe US Now