സംസ്ഥാനത്ത് നടന്ന മരംമുറി സംഭവത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചതായി എ.ഡി.ജി.പി ശ്രീജിത്ത് ഐ.പി.എസ്; എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു

User
0 0
Read Time:1 Minute, 46 Second

സംസ്ഥാനത്ത് നടന്ന മരംമുറി സംഭവത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചെന്ന് എ.ഡി.ജി.പി ശ്രീജിത്ത് ഐപിഎസ്. എല്ലാ മരംമുറിക്കേസുകളിലും പുതിയ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു. മോഷണക്കുറ്റമുള്‍പ്പെടെ ചുമത്തിയാണ് എഫ്.ഐ.ആര്‍.രജിസ്റ്റര്‍ ചെയ്തതത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന മരംമുറിക്കേസുകളില്‍ സമഗ്രമായ അന്വേഷണം നടത്തുന്നതിനാണ് എ.ഡി.ജി.പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തൃശൂര്‍ ഡി.എഫ്.ഒയുമായി കൂടിക്കാഴ്ച നടത്തിയത്. എല്ലാ മരംമുറിക്കേസുകളിലും പുതിയ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു. മോഷണക്കുറ്റമുള്‍പ്പെടെ ചുമത്തിയിട്ടുണ്ട്. ഫോറസ്റ്റിന്റെ പരിധിയിലുള്ള കേസുകളും അന്വേഷിക്കുമെന്നും എ.ഡി.ജി.പി ശ്രീജിത്ത് പറഞ്ഞു.

പൊലീസ്, വനം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സംയുക്തമായിട്ടാണ് കേസ് അന്വേഷിക്കുന്നത്. നിലവിലെ വനം വകുപ്പിന്റെ അന്വേഷണവും സമാന്തരമായി തുടരും. നാളെ എ.ഡി.ജി.പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വയനാട് മുട്ടില്‍ പരിശോധന നടത്തും. അതേ സമയം ഓരോ ജില്ലകളിലും പരാതികള്‍ അറിയിക്കാനായി കണ്‍ട്രോള്‍ റൂമും തുടങ്ങിയിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ട്വിറ്ററിന്റെ നിയമപരിരക്ഷ ഒഴിവാക്കി കേന്ദ്രം; നിയമവിരുദ്ധ ട്വീറ്റുകള്‍ക്ക് കമ്ബനി നിയമനടപടികള്‍ നേരിടേണ്ടിവരും

ന്യൂഡല്‍ഹി: പുതിയ ഐടി ചട്ടം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ട്വിറ്ററിന് ഇന്ത്യയില്‍ ഉണ്ടായിരുന്ന നിയമപരിരക്ഷ നഷ്ടപ്പെട്ടതായി കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇതോടെ പയോക്താവ് പോസ്റ്റ് ചെയ്യ ഉള്ളടക്കങ്ങളുടെ പേരില്‍ ട്വിറ്റര്‍ നിയമനടപടി നേരിടേണ്ടിവരും. ഐടി ചട്ടങ്ങള്‍ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ട്വിറ്ററിനെതിരെ നടപടി എടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫെയ്‌സ്ബുക്ക്, യൂട്യൂബ്, വാട്‌സ് ആപ്പ് തുടങ്ങിയവയെല്ലാം സര്‍ക്കാര്‍ ആവശ്യപ്പെട്ടതുപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. മെയ് 25 […]

You May Like

Subscribe US Now