സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

User
0 0
Read Time:2 Minute, 5 Second

ദില്ലി: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ജൂണ്‍ 22 വരെ മഴ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മുതല്‍ 115 മില്ലിമീറ്റര്‍ വരെയുള്ള മഴയ്ക്കാണ് സാധ്യത. ഇതിന്‍റെ അടിസ്ഥാനത്തില്‍ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്. എന്നിവിടങ്ങളിലാണ് യെല്ലോ അലര്‍ട്ട്. നാളെ മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും . ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കാന്‍ തയ്യാറാവേണ്ടതാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

10 ദിവസം പ്രായമായ ശിശുവിനെ 10,000 രൂപക്ക്​ വിറ്റു ; കുഞ്ഞിനെ വിറ്റവരും വാങ്ങിയവരും കുറ്റക്കാര്‍

ഭുവനേശ്വര്‍: 10 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ 10,000 രൂപക്ക്​ വിറ്റു.ഒഡീഷയിലാണ് സംഭവം. ശിശു സംരക്ഷണ പ്രവര്‍ത്തകരുടെയും പൊലീസിന്‍റെയും സഹായത്തോടെ ഒരു​ സ്​ത്രീയില്‍ നിന്നാണ് ​ കുഞ്ഞി​നെ രക്ഷപ്പെടുത്തിയത് .കുഞ്ഞ്​ നിലവില്‍ ശിശു സംരക്ഷണ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലാണ്​ . ലഹരിക്ക് ​ അടിമയാണ്​ കുഞ്ഞിന്‍റെ പിതാവ്​. സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ കാരണം കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ഭാര്യയെ നിരന്തരം ഇയാള്‍ നിര്‍ബന്ധിക്കുമായിരുന്നു. എന്നാല്‍, കുഞ്ഞിനെ മാതാവ്​ ഉപേക്ഷിക്കാതെ മറ്റൊരു സ്​ത്രീക്ക്​ നല്‍കുകയായിരുന്നു. […]

You May Like

Subscribe US Now