സത്യപ്രതിജ്ഞാ ചടങ്ങ്: ആളെണ്ണം കുറയ്ക്കുന്നതാകും ഉചിതമെന്നു ഹൈക്കോടതി

User
0 0
Read Time:1 Minute, 53 Second

കൊച്ചി∙ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ ആളെണ്ണം കുറയ്ക്കുന്നതാകും ഉചിതമെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് കേസ് പരിഗണിക്കുമ്ബോഴാണ് ഈ അഭിപ്രായം പങ്കുവച്ചത്. അതേസമയം, ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം അറിയിക്കുന്നതിനായി കേസ് ഉച്ചകഴി‍ഞ്ഞ് പരിഗണിക്കുന്നതിനായി മാറ്റി വച്ചു.

കൊറോണ വ്യാപകമാകുന്ന സാഹചര്യത്തില്‍ 500 പേരെ പങ്കെടുപ്പിച്ചുള്ള സത്യപ്രതിജ്ഞാ ചടങ്ങ് കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്നു ചൂണ്ടിക്കാണിച്ച്‌ തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചികിത്സാ നീതി എന്ന സംഘടനയാണു കോടതിയെ സമീപിച്ചിരിക്കുന്നത്. ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രാബല്യത്തിലുള്ള തിരുവനന്തപുരത്തു നടത്തുന്ന ചടങ്ങ് നിയമവിരുദ്ധമാണെന്നു പ്രഖ്യാപിക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുള്ള സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ കോടതി സ്വമേധയാ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ അനില്‍ തോമസ്, ഡമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് ജോര്‍ജ് സെബാസ്റ്റ്യന്‍ എന്നിവര്‍ ചീഫ് ജസ്റ്റിസിനു കത്തു നല്‍കിയിരുന്നു. നാളെയാണ് പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പി ജെ ജോസഫ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ്

തിരുവനന്തപുരം | പി ജെ ജോസഫ് എം എല്‍ എയെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പാര്‍ലിമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തു. മോന്‍സ് ജോസഫ് എം എല്‍ എ ആണ് ഡെപ്യൂട്ടി ലീഡര്‍. പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തിലാണ് ഭാരവാഹികളെ സംബന്ധിച്ച്‌ തീരുമാനമായത്. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടിയുടെ ഭരണഘടന പ്രകാരം കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് ആണ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗം വിളിച്ചു ചേര്‍ത്തത്.

You May Like

Subscribe US Now