“സഭയ്ക്ക് പുറത്ത് രാഷ്ട്രീയ പറയും” എം.​ബി. രാ​ജേ​ഷി​ന്‍റെ പ്ര​സ്താ​വ​ന​യി​ല്‍ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച്‌ പ്ര​തി​പ​ക്ഷം

User
0 0
Read Time:1 Minute, 45 Second

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യ്ക്ക് പു​റ​ത്ത് രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ളി​ല്‍ അ​ഭി​പ്രാ​യം പ​റ​യു​മെ​ന്ന സ്പീ​ക്ക​ര്‍ എം.​ബി. രാ​ജേ​ഷി​ന്‍റെ നിലപാടില്‍ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച്‌ പ്ര​തി​പ​ക്ഷം.

സ്പീ​ക്ക​ര്‍ സ​ഭ​യ്ക്ക് പു​റ​ത്ത് രാ​ഷ്ട്രീ​യം പ​റ​ഞ്ഞാ​ല്‍ പ്ര​തി​പ​ക്ഷ​ത്തി​ന് മ​റു​പ​ടി പ​റ​യേ​ണ്ടി​വ​രും. സ്പീ​ക്ക​ര്‍ സ​ഭ​യ്ക്ക് അ​ക​ത്തും പു​റ​ത്തും രാ​ഷ്ട്രീ​യം പ​റ​യ​രു​തെ​ന്നാ​ണ് കീ​ഴ്വ​ഴ​ക്കം. സ്പീ​ക്ക​ര്‍ സ്ഥാ​ന​ത്തി​രു​ന്നി​രു​ന്ന കെ. ​രാ​ധാ​കൃ​ഷ്ണ​നെ മാ​തൃ​ക​യാ​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു.അതേസമയം സ​ഭ​യ്ക്ക് പു​റ​ത്ത് രാ​ഷ്ട്രീ​യം പ​റ​യു​മെ​ന്ന രാ​ജേ​ഷി​ന്‍റെ പ്ര​സ്താ​വ​ന വേ​ദ​ന​പ്പി​ച്ചു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

സഭയ്ക്ക് പുറത്ത് രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയുമെന്ന് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് എം.ബി. രാജേഷ് നിലപാട് വ്യക്തമാക്കിയത്. അഭിപ്രായമില്ലാത്തയാള്‍ എന്നല്ല സ്പീക്കര്‍ പദത്തിന്‍റെ അര്‍ഥമെന്നും അദ്ദേഹം പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ ഭര്‍ത്താവിനെതിരെ പൊലീസ് കേസ്

ഇടുക്കി: ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ ഭര്‍ത്താവിനെതിരെ കേസ്. ഡോക്ടറെ മര്‍ദ്ദിച്ചെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഇടുക്കി ചേലച്ചോട്ടിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് സൗമ്യയുടെ ഭര്‍ത്താവ് സന്തോഷിനെതിരെ പരാതി നല്‍കിയത്. സന്തോഷിനെ കൂടാതെ സഹോദരന്‍ സജി, സൗമ്യയുടെ സഹോദരന്‍ സജേഷ് എന്നിവര്‍ക്കെതിരെയും കഞ്ഞിക്കുഴി പൊലീസ് കേസെടുത്തിട്ടുണ്ട്. ആശുപത്രിയില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാത്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഭവമെന്നാണ് ആരോപണം. ചേലച്ചോട് സി എസ് ഐ ആശുപത്രിയിലെ ഡോക്ടര്‍ അനൂപിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തിന് പിന്നാലെ […]

You May Like

Subscribe US Now