സമ്ബദ്​വ്യവസ്ഥയുടെ പുരോഗതിക്ക്​ സ്വകാര്യമേഖലയെ പിന്തുണക്കണമെന്ന്​ മോദി

User
0 0
Read Time:1 Minute, 34 Second

ന്യൂഡല്‍ഹി: സമ്ബദ്​വ്യവസ്ഥയുടെ പുരോഗതിക്ക്​ സ്വകാര്യമേഖലയെ പിന്തുണക്കണമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. നീതി ആയോഗിന്‍റെ ആറാമത്​ യോഗത്തില്‍ പ​ങ്കെടുത്ത്​ സംസാരിക്കുകയായിരുന്നു മോദി. കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാറും സംസ്ഥാനങ്ങളും ഒരുമിച്ച്‌​ നില്‍ക്കണം. കേന്ദ്രവും സംസ്ഥാന സര്‍ക്കാറുകളും ഒരുപോലെ സ്വകാര്യ മേഖലയെ പിന്തുണക്കണമെന്നും മോദി ആവശ്യപ്പെട്ടു.

ആത്​മനിര്‍ഭര്‍ ഭാരത്​ പദ്ധതിയുടെ ഭാഗമാകാന്‍ സ്വകാര്യമേഖലക്ക്​ സര്‍ക്കാര്‍ അവസരം നല്‍കണം. കോവിഡ്​ കാലയളവില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച്‌​ പ്രവര്‍ത്തിച്ചു. ഇത്​ ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിഛായ ഉയരുന്നതിന്​ കാരണമായെന്നും മോദി പറഞ്ഞു.

അതേസമയം, നീതി ആയോഗ്​ യോഗത്തില്‍ പഞ്ചാബ്​ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങി​േന്‍റയും പശ്​ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടേയും അസാന്നിധ്യം ശ്രദ്ധേയമായി​. നീതി ആയോഗ്​ സംസ്ഥാന സര്‍ക്കാറുകളുടെ പദ്ധതികളെ പിന്തുണക്കുന്നില്ലെന്ന്​ ആരോപിച്ചാണ്​ മമത വിട്ടുനിന്നത്​.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഉമേഷ് യാദവിന് രണ്ടു ദിവസത്തിനുള്ളില്‍ ഫിറ്റ്‌നസ് ടെസ്റ്റ് നടത്തും

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ അവസാന രണ്ടു ടെസ്റ്റുകള്‍ക്കുള്ള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പേസര്‍ ഉമേഷ് യാദവിനെ രണ്ടു ദിവസത്തിനുള്ളില്‍ ഫിറ്റ്നസ് ടെസ്റ്റിന് വിധേയനാക്കും. ഫെബ്രുവരി 24-നാണ് ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. ടെസ്റ്റ് പാസായാല്‍ ഒരുപക്ഷേ ഉമേഷായിരിക്കും മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ നിരയിലെ ഏക മാറ്റം. ഒരു മുതിര്‍ന്ന ബി.സി.സി.ഐ ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്ബരയ്ക്കിടെ തുടയിലെ പേശികള്‍ക്കേറ്റ പരിക്കിനെ തുടര്‍ന്ന് ഉമേഷിന് പിന്മാറേണ്ടി വന്നിരുന്നു. ഇപ്പോള്‍ […]

You May Like

Subscribe US Now