സാമ്ബത്തിക ക്രമക്കേട്; കെ.എസ്.ആര്‍.ടി.സി. എം.ഡി ബിജു പ്രഭാകറിന്റെ ആരോപണത്തിന്മേല്‍ വിജിലന്‍സ് അന്വേഷണത്തിന് തീരുമാനം

User
0 0
Read Time:1 Minute, 43 Second

2010-13 കാലയളവില്‍ കെ.എസ്.ആര്‍.ടി.സി.യുടെ കണക്കുകളില്‍ ക്രമക്കേടുണ്ടായെന്നും 100 കോടി രൂപ കാണാതായതായി എന്നുമാണ് എം.ഡി ബിജു പ്രഭാകര്‍ ആരോപണം ഉന്നയിച്ചത്. കഴിഞ്ഞ ജനുവരിയിലായിരുന്നു ബിജു പ്രഭാകറിന്റെ വെളിപ്പെടുത്തല്‍. ആരോപണം ഉയര്‍ന്ന് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്താനൊരുങ്ങുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നാണ് ലഭ്യമായ വിവരം.

2010-13 കാലയളവിലാണ് ക്രമക്കേട് ഉണ്ടായതെന്നും, 100 കോടി രൂപ കാണാതായതിന് പുറമേ ഇതുമായി ബന്ധപ്പെട്ടുള്ള ഫയലുകളും, രേഖകളും കാണാനില്ലെന്നും ബിജു പ്രഭാകര്‍ പറയുന്നു. ആരോപണം ഉയര്‍ന്നതിന് പിന്നാലെ അന്ന് അക്കൗണ്ട്‌സിന്റെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്ന കെ.എം. ശ്രീകുമാറിനെ എറണാകുളത്തേക്ക് സ്ഥലം മാറ്റിയിരുന്നു. നിലവില്‍ കെ.എസ്.ആര്‍.ടി.സി എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് അദ്ദേഹം.

ആരോപണം ഉയര്‍ന്ന് ,മാസങ്ങള്‍ കസ്‌ജിഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം ഉണ്ടാകാത്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം നടത്തതാണ് തീരുമാനമായത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊവിഡ് വ്യാപനം: തിരുവനന്തപുരം ജില്ലയില്‍ 12 പ്രദേശങ്ങളില്‍ക്കൂടി നിരോധനാജ്ഞ

കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ 12 തദ്ദേശ സ്ഥാപനങ്ങളില്‍ക്കൂടി സിആര്‍പിസി 144 പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ. നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലും കോട്ടുകാല്‍, തൊളിക്കോട്, മംഗലപുരം, വെള്ളറട, മാറനല്ലൂര്‍, ചെങ്കല്‍, പള്ളിച്ചല്‍, മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, വെള്ളനാട്, വക്കം പഞ്ചായത്തുകളിലുമാണ് സിആര്‍പിസി 144 പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഈ പ്രദേശങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിനു മുകളിലെത്തിയ സാഹചര്യത്തിലാണ് നടപടിയെന്ന് കളക്ടര്‍ പറഞ്ഞു. […]

You May Like

Subscribe US Now