സാര്‍, വിവാഹത്തിന് 500 പേരെ അനുവദിക്കണം’, അപേക്ഷയില്‍ കുഴങ്ങി പൊലീസ്

User
0 0
Read Time:2 Minute, 5 Second

തിരുവനന്തപുരം: വിവാഹ ചടങ്ങില്‍ 500 പേരെ പങ്കെടുക്കാന്‍ പൊലീസിന്റെ അനുമതി തേടി യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവ്. അഴൂര്‍ ഗ്രാമപഞ്ചായത്തംഗം കൂടിയായ യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവാണ് ചിറയിന്‍കീഴ് പൊലീസിന് അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചത്.

അപേക്ഷയില്‍ എന്തു തീരുമാനം കൈക്കൊള്ളാനാവുമെന്ന് തലപുകയ്ക്കുകയാണ് പൊലീസ്. ഇന്നലെ രാവിലെയാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ബിനോയ് എസ് ചന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ് മുട്ടപ്പലം യൂണിറ്റ് കണ്‍വീനര്‍ പ്രേംസിത്താര്‍ എന്നിവരോടൊപ്പം യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ മുട്ടപ്പലം സജിത്ത് തന്റെ വിവാഹച്ചടങ്ങുകളില്‍ 500 ക്ഷണിതാക്കളെ പങ്കെടുപ്പിക്കുന്നതിനുള്ള അനുമതിക്കായി ചിറയിന്‍കീഴ് എസ്‌ഐ നൗഫലിനെ നേരില്‍ക്കണ്ട് അപേക്ഷ നല്‍കിയത്.

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ അനുവദിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ അതേപടി പാലിച്ച്‌ വിവാഹച്ചടങ്ങുകള്‍ നടത്താമെന്ന സത്യപ്രസ്താവനയും സജിത്ത് ഹാജരാക്കിയിട്ടുണ്ട്.

സെന്‍ട്രല്‍ സ്റ്റേഡിയത്തേക്കാള്‍ വലിപ്പവും വിസ്തീര്‍ണവുമുള്ള ശാര്‍ക്കര ക്ഷേത്രമൈതാനമാണ് വിവാഹവേദി. ജൂണ്‍ 15നു നിശ്ചയിച്ചിട്ടുള്ള വിവാഹത്തിന്റെ ക്ഷണക്കത്ത് അടക്കം പൊലീസിന് കൈമാറിയ അപേക്ഷയിലുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് പഹാഡിയ കൊവിഡ് ബാധിച്ച്‌ മരിച്ചു

ജയ്പുര്‍: രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജഗന്നാഥ് പഹാഡിയ അന്തരിച്ചു. കൊവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രിയിലായിരുന്നു അന്ത്യം. 89 വയസ്സായിരുന്നു. ശവസംസ്‌ക്കാരം ഇന്ന് വൈകീട്ട് നടക്കും. 1980-81 കാലഘട്ടത്തിലാണ് പഹാഡിയ രാജസ്ഥാന്‍ മുഖ്യമന്ത്രിയായത്. ഹരിയാന, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ ഗവര്‍ണറായും സേവനമനുഷ്ഠിച്ചു. പഹാഡിയയുടെ വിയോഗം തനിക്ക് വ്യക്തിപരമായ നഷ്ടമാണെന്നും നിര്യാണത്തില്‍ വളരെ അധികം ദുഖം രേഖപ്പെടുത്തുന്നതായും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തു. ഇന്ന് […]

Subscribe US Now