സിദ്ദീഖ് കാപ്പനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു; മതസൗഹാര്‍ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടെന്ന് പൊലീസ്

User
0 0
Read Time:2 Minute, 5 Second

ലഖ്നോ: ഹാഥറസിലേക്കുള്ള യാത്രാമധ്യേ യു.പി പൊലീസ് അറസ്റ്റ് ചെയ്ത് യു.എ.പി.എയും രാജ്യദ്രോഹക്കുറ്റവും ചുമത്തി ജയിലില്‍ അടച്ച മലയാളി പത്രപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരെ പ്രത്യേക ദൗത്യസേന (എസ്.ടി.എഫ്) കുറ്റപത്രം സമര്‍പ്പിച്ചു. കാപ്പനും കൂട്ടരും മതസൗഹാര്‍ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് യു.പിയിലെത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കേസ് മേയ് ഒന്നിന് പരിഗണിക്കും.

ഒക്ടോബര്‍ അഞ്ചിന് യു.പിയിലെ ഹാഥ്റസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച്‌ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പോവുന്നതിനിടെയാണ് കാപ്പനടക്കം നാലുപേരെ മഥുര പൊലീസ് അറസ്റ്റ് ചെയ്തത്. ആറ് മാസമായി ജയിലില്‍ കഴിയുകയാണ് കാപ്പന്‍. ഇതിനിടെ, അസുഖ ബാധിതയായ മാതാവിനെ കാണാന്‍ ഫെബ്രുവരിയില്‍ അഞ്ചു ദിവസ​ത്തേക്ക്​ കടുത്ത ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്ന് ആരോപിച്ചാണ് സിദ്ദിഖ് കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്തത്. മേഖലയില്‍ നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചു, സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് ആദ്യം മഥുര പൊലീസ് സിദ്ദിഖിനെതിരെ ചുമത്തിയിരുന്നത്. പിന്നീട് രാജ്യദ്രോഹക്കുറ്റം, യു.എ.പി.എ, ഐ.ടി നിയമലംഘനം ഉള്‍പ്പടെ കൂടുതല്‍ കുറ്റങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വ്യാ​പ​നം അ​തി​രൂ​ക്ഷം: രാ​ജ്യ​ത്ത് ല​ക്ഷം ക​ട​ന്ന് പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗ​ബാ​ധ

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധ​യി​ല്‍ ഞെ​ട്ടി​ക്കു​ന്ന വ​ര്‍​ധ​ന. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം കോ​വി​ഡ് കേ​സു​ക​ളാ​ണ് രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,03,558 കോ​വി​ഡ് കേ​സു​ക​ളാ​ണ് രാ​ജ്യ​ത്ത് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,25,89,067 ആ​യി ഉ​യ​ര്‍​ന്നു. 7,41,830 ആ​ക്ടീ​വ് കോ​വി​ഡ് കേ​സു​ക​ളാ​ണ് നി​ല​വി​ല്‍ രാ​ജ്യ​ത്തു​ള്ള​ത്. പു​തി​യ​താ​യി രാ​ജ്യ​ത്ത് 478 കോ​വി​ഡ് മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് […]

You May Like

Subscribe US Now