സിനിമയില്‍ അഭിനയിച്ചത് പണത്തിനു വേണ്ടി: സി.പി.എം അനുഭാവിയെന്ന് കനി കുസൃതി

User
0 0
Read Time:4 Minute, 9 Second

കൊച്ചി: സിനിമയോടുള്ള തന്റെ കാഴ്ചപ്പാട് തുറന്നു പറഞ്ഞ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവായ നടി കനി കുസൃതി. മുന്‍പ് സിനിമ നിര്‍മ്മാതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി താരം രംഗത്തെത്തിയിരുന്നു. ചിലര്‍ കിടപ്പറ പങ്കിടാന്‍ ആവശ്യപെട്ടിരുന്നുവെന്നും തന്നെ ഉപയോഗിക്കാനുള്ള ശ്രമം നടത്തിയവര്‍ ഇതേ ആവശ്യവുമായി തന്റെ അമ്മയെയും സമീപിച്ചിരുന്നെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ, എന്തുകൊണ്ടാണ് സിനിമയോട് അത്ര ഇഷ്ടം ഉണ്ടാകാതിരുന്നതെന്ന് തുറന്നു പറയുകയാണ് നടി.

പണത്തിനു വേണ്ടി മാത്രമായിരുന്നു സിനിമ ചെയ്തിരുന്നതെന്ന് പറയുകയാണ് നടി. അതുകൊണ്ടാണ് പലപ്പോഴും സിനിമ ഉപേക്ഷിക്കാന്‍ താന്‍ തയ്യാറായിരുന്നതെന്നും താരം പറയുന്നു. റെഡിഫ്.കോമിന് നല്‍കിയ അഭിമുഖത്തിലാണ് കനി തന്റെ സിനിമാ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കിയത്. കരിയറിന്റെ തുടക്കത്തില്‍ കഷ്ടപ്പെടേണ്ടി വന്നിരുന്നോയെന്ന ചോദ്യത്തിനു ‘സിനിമയില്‍ അഭിനയിക്കണമെന്ന് എനിക്ക് ഒരിക്കലും ആഗ്രഹം തോന്നിയിട്ടില്ല. എനിക്ക് അഭിനയിക്കാനുള്ള പാഷനുമില്ല. ഞാന്‍ നാടകം ചെയ്തത് ആ ഒരു അന്തരീക്ഷം ഇഷ്ടപ്പെട്ടതുകൊണ്ടാണ്. നാടകത്തിന് വേണ്ടി പ്രൊഡക്ഷന്‍ വര്‍ക്ക് അടക്കം ചെയ്തിട്ടുണ്ട്. ഫിസിക്കല്‍ ആക്ടിംഗ് എനിക്ക് ഇഷ്ടമാണ്. അതുകൊണ്ടാണ് പാരിസില്‍ പഠിക്കാന്‍ പോയത്’, എന്നായിരുന്നു നടിയുടെ മറുപടി.

‘കരിയറിന്റെ തുടക്കത്തില്‍ പണത്തിന് വേണ്ടി മാത്രമായിരുന്നു ഞാന്‍ സിനിമകള്‍ ചെയ്തത്. കാര്യമായൊന്നും ആലോചിക്കാതെ അവസരം വന്നതിലെല്ലാം അഭിനയിച്ചു. പിന്നെ ഒരു തെരഞ്ഞെടുപ്പൊക്കെ നടത്താന്‍ മാത്രമുള്ള അവസരങ്ങളുമില്ലായിരുന്നു. ഇപ്പോള്‍ വരുന്ന പല സിനിമകളും അത് കൈകാര്യം ചെയ്യുന്ന വിഷയവുമെല്ലാം ഞാന്‍ ആസ്വദിക്കാറുണ്ട്. പിന്നെ ഇക്കഴിഞ്ഞ വര്‍ഷങ്ങളിലായി അഭിനയത്തോട് ഒരു അഭിനിവേശവും തോന്നാന്‍ തുടങ്ങിയിട്ടുണ്ട്. പക്ഷെ, ഇപ്പോഴും തേടിയെത്തുന്ന ചില സിനിമകളും കഥാപാത്രങ്ങളും എനിക്ക് ഇഷ്ടപ്പെടാറില്ല. പിന്നെ പണത്തിന് വേണ്ടി മാത്രമാണ് ഞാന്‍ സിനിമകള്‍ ചെയ്യുന്നത്,’ കനി പറഞ്ഞു.

സജിന്‍ ബാബു സംവിധാനം ചെയ്ത് 2020 ല്‍ പുറത്തിറങ്ങിയ ബിരിയാണി എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുവാന്‍ താരത്തിന് സാധിച്ചു. ചിത്രത്തിലൂടെ മികച്ച നടിക്കുള്ള പുരസ്കാരവും ലഭിച്ചു. ചിത്രത്തിന്റെ കഥ പറയാന്‍ സംവിധായകന്‍ എത്തിയപ്പോള്‍ ചെയ്യണമോയെന്ന് ആദ്യം ആലോചിച്ചിരുന്നുവെന്നു കനി പറഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ താരം നല്‍കിയ അഭിമുഖങ്ങളില്‍ താന്‍ ഒരു സി പി എം അനുഭാവി ആണെന്ന് വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ അന്ധതയില്ലെന്നും മറ്റ് രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ വികസന കാഴ്ചപ്പാടുകള്‍ കേള്‍ക്കാന്‍ താല്പര്യമാണെന്നും നടി പറഞ്ഞിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മദ്രാസ് ഐഐടിയിയില്‍ മലയാളി ഗവേഷകന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; ആത്മഹത്യയെന്ന് പോലീസ് നിഗമനം

ചെന്നൈ : മദ്രാസ് ഐഐടിയില്‍ മലയാളി ഗവേഷകന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഉണ്ണികൃഷണന്‍ നായര്‍ എന്നയാളാണ് മരിച്ചത്. പ്രോജക്‌ട് ലാബിന് സമീപത്തെ ഒഴിഞ്ഞ പ്രദേശത്ത് നിന്നും വ്യാഴാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിന് പിന്നില്‍ കൊലപാതകമാണോ എന്ന സംശയമുണ്ടായിരുന്നെങ്കിലും ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. അന്വേഷണത്തില്‍ 11 പേജുള്ള ഇയാളുടെ ആത്മഹത്യാകുറിപ്പ് കണ്ടെത്തിയെന്നാണ് പോലീസ് എഫ്‌ഐആറിലുള്ളത്. മാനസിക സമ്മര്‍ദ്ദം കാരണമുള്ള ആത്മഹത്യയാണെന്നും ആത്മഹത്യാകുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതില്‍ ആരുടെയും പേരില്ലെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്.

You May Like

Subscribe US Now